ഐ.സി.സി ടി-20 കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 13 റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ന്‍ഡീസ് ലോകകപ്പിലെ തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കിയിരുന്നു.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് ആണ് നേടിയത് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.
മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് കിവീസ് പേസര്‍ ടിം സൗത്തി സ്വന്തമാക്കിയത്. മത്സരത്തില്‍ രണ്ടു വിക്കറ്റുകളാണ് താരം നേടിയത്. നാല് ഓവറില്‍ 21 റണ്‍സ് വിട്ടു നല്‍കിയാണ് താരം രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയത്. പിന്നാലെ ഒരു ചരിത്ര നേട്ടമാണ് സൗത്തി സ്വന്തം പേരിലാക്കി മാറ്റിയത്.
ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമായി മാറാനാണ് സൗത്തിക്ക് സാധിച്ചത്. 31 വിക്കറ്റുകളാണ് ലോകകപ്പില്‍ താരം നേടിയത്. മത്സരത്തില്‍ നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 16 റണ്‍സ് വിട്ടുനല്‍കി മൂന്നു വിക്കറ്റ് നേടിയ ട്രെന്‍ഡ് ബോള്‍ട്ടിനെ മറികടന്നു കൊണ്ടായിരുന്നു സൗത്തിയുടെ മുന്നേറ്റം.
ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം, വിക്കറ്റുകളുടെ എണ്ണം എന്നീ ക്രമത്തില്‍
ടിം സൗത്തി-31
ട്രെന്റ് ബോള്‍ട്ട്-30
ഇഷ് സോധി-25
നഥാന്‍ മക്കല്ലം-23
മിച്ചല്‍ സാന്റ്‌നര്‍-22
അതേസമയം വിന്‍ഡീസ് ബാറ്റിങ്ങില്‍ ഷെരീഫാൻ റൂഥര്‍ഫോര്‍ഡ് 39 പന്തില്‍ പുറത്താവാതെ 68 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. രണ്ട് ഫോറുകളും ആറു കൂറ്റൻ സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
കിവീസ് ബാറ്റിങ് നിരയില്‍ ഗ്ലെന്‍ ഫിലിപ്‌സ് 33 പന്തില്‍ 40 റണ്‍സും ഫിന്‍ അലന്‍ 23 പന്തില്‍ 26 റണ്‍സും നേടി മികത്തു നില്‍പ്പു നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.
അതേസമയം ഇന്ന് നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ പാപ്പുവാ ന്യൂഗ്വിനിയയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ന്യൂസിലാന്‍ഡ് ഈ ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു. ഉഗാണ്ടയ്‌ക്കെതിരെയും പാപ്പുവാ ന്യൂഗ്വിനിയക്കെതിരെയുമാണ് ന്യൂസിലാന്‍ഡിന്റെ ഇനിയുള്ള മത്സരങ്ങള്‍. ഈ രണ്ടു മത്സരങ്ങളും വിജയിച്ചുകൊണ്ട് തലയുയര്‍ത്തി മടങ്ങാന്‍ ആയിരിക്കും കെയ്ന്‍ വില്യംസനും സംഘവും ലക്ഷ്യമിടുക.
Content Highlight: Tim Southee create a new Record in T20 World Cup