മെല്‍ബണ്‍: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെയുള്ള ഓസ്ട്രലിയന്‍ ക്യാപ്റ്റന്‍ പെയ്‌ന്റെ പ്രകോപനം തുടരുന്നു. ആദ്യം കോഹ്‌ലിയെയും പിന്നെ രോഹിത്തിനെയും ചൊറിഞ്ഞ പെയ്ന്‍ ബോക്‌സിംഗ് ഡേ ടെസ്റ്റിലെ മൂന്നാം ദിനത്തില്‍ ഋഷഭ് പന്തിനെയാണ് പ്രകോപിപ്പിച്ചത്.
എം.എസ് ധോണി ഇന്ത്യയുടെ ഏകദിന, ട്വന്റി-20 ടീമില്‍ തിരിച്ചെത്തിയതോടെ പന്തിന് ഇനി പുറത്തു പോകേണ്ടി വരുമെന്ന് പരിഹസിച്ചുകൊണ്ടാണ് പെയ്ന്‍ രംഗത്തെത്തിയത്. ഋഷഭിന് ബിഗ് ബാഷ് ലീഗിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു പരിഹാസം.
വല്യേട്ടന്‍ ടീമില്‍ തിരിച്ചെത്തിയല്ലോ…ഇനി നിനക്ക് മത്സരമൊന്നുമുണ്ടാകില്ല. നമുക്ക് ബിഗ് ബാഷ് ലീഗില്‍ ഒരുകൈ നോക്കാമെന്ന് പറഞ്ഞ പെയ്ന്‍ ഹൊബാര്‍ട്ട് ഹറികെയ്ന്‍സിന് ഒരു ബാറ്റ്സ്മാനെ എന്തായാലും വേണമെന്നും മനോഹരമായ ഹൊബാര്‍ട്ടില്‍ താമസിച്ച് ഓസ്ട്രേലിയയിലെ അവധിക്കാലം കൂടുതല്‍ ദിവസത്തേക്ക് നീട്ടുകയും ചെയ്യാമെന്നും പന്തിനോട് പറഞ്ഞു.
Tim Paine doing some recruiting for the @HurricanesBBL out in the middle of the 'G… ? #AUSvIND pic.twitter.com/6btRZA3KI7
— cricket.com.au (@cricketcomau) December 28, 2018
വാട്ടര്‍ ഫ്രണ്ട് അപാര്‍ട്ട്‌മെന്റ് വേണമെങ്കില്‍ അതും സംഘടിപ്പിച്ച് തരാമെന്നും ഞാന്‍ എന്റെ ഭാര്യയുമായി സിനിമയ്ക്ക് പോകുമ്പോള്‍ കുട്ടികളെ നോക്കി വീട്ടിലിരുന്നാല്‍ മതി. അതിന് സമ്മതമാണോ? എന്നും വിക്കറ്റിന് പിന്നില്‍ നിന്ന് പെയ്ന്‍ ചോദിച്ചു.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിനിടെ നടത്തിയ പെയ്‌നിന്റെ പരിഹാസത്തോട് ഋഷഭ് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.
രണ്ടാം ദിനം ബാറ്റിംഗിനിടെ രോഹിതിനോട് സിക്സ് നേടുകയാണെങ്കില്‍ താന്‍ മുംബൈ ഇന്ത്യന്‍സിനെ പിന്തുണയ്ക്കുമെന്ന പെയ്‌നിന്റെ ചോദ്യത്തിന് കഴിഞ്ഞ ദിവസം രോഹിത്ത് മറുപടി നല്‍കിയിരുന്നു. പെയ്ന്‍ മെല്‍ബണില്‍ സെഞ്ച്വറി നേടുകയാണെങ്കില്‍ ഐ.പി.എല്ലില്‍ തന്റെ ടീമായ മുംബൈ ഇന്ത്യന്‍സില്‍ ഉള്‍പ്പെടുത്താമെന്നായിരുന്നു രോഹിത്തിന്റെ മറുപടി.
വിക്കറ്റിന് പിന്നില്‍ നിന്ന് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ ചൂടുപിടിപ്പിക്കുന്ന പെയ്‌ന്റെ നടപടിയെ ക്രിക്കറ്റ് ലോകം ചര്‍ച്ചചെയ്യുകയാണിപ്പോള്‍.
Aaron Finch discusses the IPL banter with skipper Tim Paine when Rohit Sharma was out in the middle #AUSvIND pic.twitter.com/wcuElzaHHE
— cricket.com.au (@cricketcomau) December 27, 2018
"If Rohit hits a six here I'm changing to Mumbai" ?#AUSvIND pic.twitter.com/JFdHsAl84b
— cricket.com.au (@cricketcomau) December 27, 2018