കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയായിരുന്നു മുംബൈ ഇന്ത്യന്‍സ് സീസണിനോട് വിട പറഞ്ഞത്. ജയിക്കാമായിരുന്ന മത്സരം ദല്‍ഹിയില്‍ നിന്നും തട്ടിയകറ്റിയായിരുന്നു മുംബൈ വിജയമാഘോഷിച്ചത്.
മുംബൈയുടെ വിജയത്തില്‍ പ്രധാനപങ്കുവഹിച്ചത് യുവതാരം ടിം ഡേവിഡായിരുന്നു. 11 പന്തില്‍ നിന്നും 34 റണ്‍സായിരുന്നു താരം നേടിയത്. 18ാം ഓവറില്‍ ടിം ഔട്ടാകുമ്പോള്‍ മുംബൈ വിജയം ഉറപ്പിച്ചിരുന്നു.
ഇപ്പോഴിതാ, മത്സരത്തിന് മുമ്പ് ബെംഗളൂരു നായകന്‍ ഫാഫ് ഡുപ്ലസിസ് തനിക്കയച്ച മെസേജിനെ കുറിച്ച് പറയുകയാണ് ടിം ഡേവിഡ്. മത്സരശേഷം നടന്ന അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
‘രാവിലെ വിരാട് കോഹ്ലിയും ഗ്ലെന്‍ മാക്സ്വെല്ലും ഫാഫും മുംബൈ ജേഴ്സി അണിഞ്ഞിരിക്കുന്ന ഫോട്ടോ എനിക്ക് ഫാഫ് അയച്ചിരുന്നു, ചിലപ്പോള്‍ കുറച്ചു കഴിഞ്ഞ് ഞാനത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തേക്കാം’ – ടിം ഡേവിഡ് പറഞ്ഞു.
ജയത്തോടേ അവസാനിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും. പിച്ച് സ്ലോ ആയിരുന്നുവെങ്കിലും, തനിക്ക് സ്വന്തം ശൈലിയില്‍ സിംമ്പിളായി കളിക്കേണ്ട ജോലിയെ ഉണ്ടായിരുന്നുള്ളുവെന്നും ഡേവിഡ് പറഞ്ഞു.
മുംബൈ ഇന്ത്യന്‍സ് മത്സരം ജയിച്ചതില്‍ മുംബൈയേക്കാളും സന്തോഷം റോയല്‍ ചാഞ്ചേഴ്‌സ് ബെംഗളൂരുവിനായിരുന്നു. ദല്‍ഹി തോറ്റതോടെ ആര്‍.സി.ബി പ്ലേ ഓഫില്‍ പ്രവേശിച്ചതിന്റെ ആഘോഷം സമൂഹമാധ്യമങ്ങളിലെല്ലാം തന്നെ വൈറലായിരുന്നു.
View this post on InstagramA post shared by Royal Challengers Bangalore (@royalchallengersbangalore)
താരങ്ങള്‍ ഗോഷ്ടി കാണിച്ചുള്ള ഫോട്ടോകളും പോസ്റ്റുകളും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
പ്ലേ ഓഫിലെ, ആദ്യ എലിമിനേറ്റര്‍ മത്സരത്തില്‍ ലഖ്‌നൗവിനെയാണ് ബെംഗളൂരുവിന് നേരിടേണ്ടത്. ഇതിന് പിന്നാലെ ആദ്യ ക്വാളിഫയറില്‍ തോറ്റ ടീമിനേയും തോല്‍പ്പിച്ചാല്‍ മാത്രമേ ടീം പ്ലേ ബോള്‍ഡിന് ഫൈനല്‍ കളിക്കാന്‍ സാധിക്കൂ.
Content highlight : Tim About the message from RCB skipper Faf Du Plessis