ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടി-20 മത്സരം വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരം മഴയെടുക്കുകയും രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വിജയിക്കുകയും ചെയ്തതോടെ മൂന്നാം മത്സരം ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.
മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഏയ്ഡന്‍ മര്‍ക്രം ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
ടീം സ്‌കോര്‍ 29ല്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്‍ പുറത്തായി. കേശവ് മഹാരാജിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം പുറത്തായത്. ആറ് പന്തില്‍ 12 റണ്‍സാണ് ഗില്‍ നേടിയത്. മൂന്ന് ബൗണ്ടറികളാണ് ഗില്ലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
വണ്‍ ഡൗണായി തിലക് വര്‍മയാണ് ക്രിസിലെത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ തിലക് പുറത്തായിരുന്നു. ഏയ്ഡന്‍ മര്‍ക്രമിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
🪄 Maharaj Magic
Keshav with a few plums to get 2 wickets. He has sent Gill and Varma packing
ഇതോടെ ഒരു മോശം റെക്കോഡും തിലകിനെ തേടിയെത്തിയിരിക്കുകയാണ്. ടി-20യില്‍ ഏറ്റവുമധികം തവണ ഗോള്‍ഡന്‍ ഡക്കായി പുറത്താകുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലെ മൂന്നാം സ്ഥാനക്കാരന്‍ എന്ന മോശം റെക്കോഡാണ് തിലകിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
ടി-20യില്‍ ഏറ്റവുമധികം തവണ ഗോള്‍ഡന്‍ ഡക്കായി പുറത്തായ ഇന്ത്യന്‍ താരങ്ങള്‍
രോഹിത് ശര്‍മ – 4
ശ്രേയസ് അയ്യര്‍ – 3
വാഷിങ്ടണ്‍ സുന്ദര്‍ – 3
തിലക് വര്‍മ – 2
കെ.എല്‍. രാഹുല്‍ – 2
സൂര്യകുമാര്‍ യാദവ് – 2
അക്‌സര്‍ പട്ടേല്‍ – 2
റിഷബ് പന്ത് – 2
കുല്‍ദീപ് യാദവ് – 2
ദിനേഷ് കാര്‍ത്തിക് – 2
ഇതിന് പുറമെ മൂന്നാം നമ്പറില്‍ ഇറങ്ങി ഏറ്റവുമധികം തവണ ഗോള്‍ഡന്‍ ഡക്കായവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുമാണ് തിലക് വര്‍മ
തിലക് വര്‍മ – 2
സൂര്യകുമാര്‍ യാദവ് – 1
ദിനേഷ് കാര്‍ത്തിക് – 1
അതേസമയം, പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 87 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 30 പന്തില്‍ 46 റണ്‍സുമായി യശസ്വി ജെയ്‌സ്വാളും 24 പന്തില്‍ 26 റണ്‍സുമായി സൂര്യകുമാറുമാണ് ക്രീസില്‍.
Content highlight: Tilak Varma registered a worst record