| Friday, 11th October 2019, 12:36 pm

നായകനായി ഫുക്രു; ടിക് ടോക്ക് താരങ്ങളെ അണിനിരത്തി ഒരു സിനിമ ; തല്ലുംമ്പിടി ടീസര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ടിക് ടോക്ക് താരങ്ങളെ പ്രധാനതാരങ്ങളാക്കി നവാഗതനായ പ്രജിന്‍ പ്രതാപ് സംവിധാനം ചെയ്യുന്ന തല്ലുംമ്പിടി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫുക്രു എന്ന കൃഷ്ണജീവ്, റാഫി, പ്രബിന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ടിക് ടോക്ക വഴി പ്രശസ്തരായ പതിനഞ്ചോളം പേര്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയ താരങ്ങളെ അണിനിരത്തി ഒരു സിനിമ ആദ്യമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

പി സിനിമാസിന്റെ ബാനറില്‍ സജിത അജിത്, സോണിയ മാനുവല്‍, ദിവ്യ വൃദി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമാ കോറിയോഗ്രാഫിയിലൂടെ ശ്രദ്ധേയനാണ് സംവിധായകനായ പ്രജിന്‍

DoolNews Video

We use cookies to give you the best possible experience. Learn more