| Friday, 10th July 2020, 2:14 pm

സമഗ്ര മാറ്റത്തിനൊരുങ്ങി ടിക് ടോക്ക്; തിരിച്ചടികള്‍ നേരിടാന്‍ അണിയറയില്‍ ഒരുങ്ങുന്നത് വന്‍പദ്ധതികളെന്ന് സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ഒന്നിന് പിറകെ ഒന്നായുള്ള തിരിച്ചടികള്‍ക്ക് പിന്നാലെ ടിക് ടോക് സമഗ്രമായ മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ അമേരിക്കയിലും സമാന കാരണം ചൂണ്ടിക്കാട്ടി ടിക് ടോക്കിന് വിലക്ക് വരാന്‍പോകുന്നു
എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ടിക് ടോക്കിന്റെ മാതൃ സ്ഥാപനമായ ബൈറ്റ് ഡാന്‍സ് ടിക് ടോക് ബിസിനസ്സിന്റെ കോര്‍പ്പറേറ്റ് ഘടനയില്‍ സമഗ്രമായ മാറ്റത്തിന് ആലോചന നടത്തുന്നതായുള്ള വാര്‍ത്തകള്‍ വന്നിരിക്കുന്നത്.

ടിക് ടോകിന് പുതിയ മാനേജ്‌മെന്റ് ബോര്‍ഡ് ഉണ്ടാക്കുന്നതായും ബീജിങില്‍ നിന്നുള്ള നിയന്ത്രണം കുറയ്ക്കുന്നതിനായി മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടിക് ടോക്ക് സ്ഥാപനങ്ങള്‍ക്ക് അതത് രാജ്യത്ത് തന്നെ പ്രത്യേക ആസ്ഥാനങ്ങള്‍ ഉണ്ടാക്കാന്‍ പദ്ധതിയിടുന്നതായും വാര്‍ത്തകള്‍ ഉണ്ട്.

നിലവില്‍ ബൈറ്റ്ഡാന്‍സില്‍ നിന്ന് വേര്‍പെട്ട് ടിക് ടോക്കിന് മാത്രമായി ഒരു ആസ്ഥാനമില്ല. ബൈറ്റ് ഡാന്‍സിന്റെ ആസ്ഥാനം ചൈനയിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉപയോക്താക്കള്‍ക്കുടെയും പോളിസി മേക്കേഴ്‌സിന്റെയും കലാകാരന്മാരുടെയും പാര്‍ട്‌നേഴ്‌സിനന്റെയും താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള നീക്കങ്ങള്‍ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് ടിക് ടോക് വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍.

Latest Stories

We use cookies to give you the best possible experience. Learn more