ന്യൂദല്‍ഹി: ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിനെതുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യയിലെ ടിക് ജീവനക്കാരെ ആശ്വസിപ്പിച്ച് കമ്പനി സി.ഇ.ഒ. കെവിന്‍ മേയര്‍.
ടിക് ടോക്കിന്റെ വെബ്‌സൈറ്റിലാണ് ജീവനക്കാരെ അബിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ടിക് ടോക്കിന്റെ കരുത്ത് ജീവനക്കാരാണെന്നും അവരുടെ ക്ഷേമം സ്ഥാപനത്തിന്റെ പ്രഥമ പരിഗണനയാണെന്നും കെവിന്‍ മേയര്‍ പറഞ്ഞു.
‘2018 മുതല്‍, ഇന്ത്യയിലെ 200 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് അവരുടെ സന്തോഷവും സര്‍ഗ്ഗാത്മകതയും പ്രകടിപ്പിക്കാനും സ്വയം പ്രകടിപ്പിക്കുന്നതിലൂടെ ആഘോഷിക്കാനും വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള സമൂഹത്തോട് അനുഭവങ്ങള്‍ പങ്കുവെക്കാന്‍ കഴിയുന്നുവെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചു,”
‘ഇന്ത്യയിലെ ഞങ്ങളുടെ ജീവനക്കാര്‍ക്ക് ഒരു സന്ദേശം’ എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍, മേയര്‍ പറഞ്ഞു.
ടിക് ടോക്കില്‍, ഇന്റര്‍നെറ്റിനെ ജനാധിപത്യവല്‍ക്കരിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഞങ്ങളുടെ ശ്രമങ്ങളെ നയിക്കുന്നത്. ഒരു വലിയ പരിധിവരെ, ഈ ശ്രമത്തില്‍ ഞങ്ങള്‍ വിജയിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു…ഇന്ത്യന്‍ നിയമപ്രകാരം എല്ലാ ഡാറ്റാ സ്വകാര്യതയും സുരക്ഷാ ആവശ്യകതകളും ടിക്ക് ടോക്ക് പാലിക്കുന്നത് തുടരുകയും ഉപയോക്തൃ സ്വകാര്യതയ്ക്കും സമഗ്രതയ്ക്കും വളരെയധികം പ്രാധാന്യം നല്‍കുകയും ചെയ്യും,” മേയര്‍ പറഞ്ഞു.
ജീവനക്കാരാണ് ടിക് ടോക്കിന്റെ ഏറ്റവും വലിയ ശക്തിയെന്നും അവരുടെ ക്ഷേമമാണ് തങ്ങളുടെ മുന്‍ഗണന എന്നും മേയര്‍ പറഞ്ഞു.
” ഞങ്ങളുടെ ജീവനക്കാരാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി, അവരുടെ ക്ഷേമമാണ് ഞങ്ങളുടെ മുന്‍ഗണന. അവര്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്ന നല്ല അനുഭവങ്ങളും അവസരങ്ങളും പുന ഃസ്ഥാപിക്കാന്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങള്‍ ചെയ്യുമെന്ന് രണ്ടായിരത്തിലധികം ശക്തരായ തൊഴിലാളികള്‍ക്ക് ഞങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്, ” അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റല്‍ ഇന്ത്യയുടെ മുഖ്യധാരയില്‍ സജീവമായ പങ്ക് തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതയാും അദ്ദേഹം പറഞ്ഞു.
” ടിക് ടോക്കിന് നിങ്ങള്‍ നല്‍കുന്ന സ്‌നേഹവും പിന്തുണയും ഞങ്ങള്‍ക്ക് ആശ്വാസവും പ്രോത്സാഹനവും നല്‍കുന്നു. ഒപ്പം നിങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിനനുസൃതമായി മുന്നോട്ട്‌പോകുമെന്ന് വാഗ്ദാനം ചെയ്യുന്നു,” മേയര്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ