ഹരിയാനയില്‍ ബി.ജെ.പിയുടെ ടിക് ടോക് വിദ്യ ഏശിയില്ല; സൊനാലി ഫോഗട്ടിന് തോല്‍വി
national news
ഹരിയാനയില്‍ ബി.ജെ.പിയുടെ ടിക് ടോക് വിദ്യ ഏശിയില്ല; സൊനാലി ഫോഗട്ടിന് തോല്‍വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2019, 3:37 pm

ന്യൂദല്‍ഹി: ഹരിയാനയിലെ അദംപൂരില്‍ നിന്നും മത്സരിച്ച ടിക്ടോക് താരം സൊനാലി ഫൊഗാട്ട് തോറ്റു. ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായാണ് സൊനാലി മത്സരിച്ചിരുന്നത്. സൊനാലിക്കെതിരെ മത്സരിച്ച കോണ്‍ഗ്രസിന്റെ നേതാവ് കുല്‍ദീപ് ബിഷ്‌ണോയി 30,000 വോട്ടുകള്‍ക്കാണ് ടിക്ടോക് താരത്തെ തോല്‍പ്പിച്ചത്.

ടിക് ടോക് വീഡിയോകള്‍ ചെയ്ത് പ്രസിദ്ധികേട്ട താരം തന്റെ വിജയം ഉറപ്പാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എല്ലായിടത്തും ബി.ജെ.പി വിജയിക്കുമെന്നാണ് പറയുന്നത്. അദംപൂരും അതിന്റെ ഒരു ഭാഗം തന്നെയായിരിക്കും. ബി.ജെ.പി തന്നെ ജയിക്കും വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുമ്പ് സോനാലി എന്‍ ഐയോട് പറഞ്ഞു.

64,000 വോട്ടുകളാണ് കുല്‍ദീപ് ബിഷണോയി നേടിയതെങ്കില്‍ കഷ്ടിച്ച് 34,000 വോട്ടുകളാണ് സൊനാലി നേടിയത്. ജന്‍ നായക് പാര്‍ട്ടിയുടെ രമേശ് കുമാര്‍ 15,000 വോട്ടുകള്‍ നേടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആകെ വോട്ടിന്റെ 27.8 ശതമാനമാണ് ഫോഗട്ടിന് നേടാനായത്. ബിഷ്‌ണോയി 51.66 ശതമാനവും ശതമാനവും 12.55 ശതമാനം വോട്ടുമാണ് നേടിയത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേത്തിയല്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച പോലെയാവും ആദംപുരില്‍ ബിഷ്‌ണോയിയുടെ സ്ഥിതിയെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫോഗട്ടിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍.

‘അത് അമേത്തിയെ പോലെയാണ്.ഗാന്ധികുടുംബത്തിന്റെ ആധിപത്യം പോലെ. പക്ഷെ ഇവിടെ ഒരു വികസനവുമില്ല.’ ഫോഗട്ട് പറഞ്ഞു.

അമേത്തിയിലെ പോലെ കുല്‍ദീപ് ബിഷ്‌ണോയിക്കും കുടുംബത്തിനുമായിരുന്നു അദംപുര്‍ സ്ഥിരമായി വോട്ടു ചെയ്തു കൊണ്ടിരുന്നത്.

നിയോജക മണ്ഡലത്തില്‍ സ്‌കൂളുകളുടെയും ആശുപത്രികളുടെയും ആവശ്യകത ചൂണ്ടിക്കാണിച്ചാണ് മണ്ഡലത്തില്‍ സജീവമായത്.

ടിക് ടോകിലെ പ്രസിദ്ധി ആരും തന്നെ ഗൗനിക്കില്ല. ചെയ്യുന്ന പണിയുടെ പ്രസിദ്ധിയാണ് നോക്കുക. ഈ ആശുപത്രിയില്‍ ഒറ്റ സ്‌കൂള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോഴിവിടെ ആശുപത്രികളും സ്‌കൂളുകളുമുണ്ട്. അത് കാണണമെങ്കില്‍ കണ്ണുതുറന്നു നോക്കണം എന്നായിരുന്നു ബിഷ്‌ണോയിയുടെ മറുപടി.

90 ല്‍ 75 സീറ്റ് പ്രതീക്ഷിച്ചിരുന്ന ബി.ജെ.പിക്ക് ഹരിയാനയില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിടുന്നത്.അവര്‍ക്ക് 40 സീറ്റിന് അപ്പുറം മുന്നേറാന്‍ കഴിയില്ല. ഏകദേശം 30 സീറ്റുകളില്‍ കോണ്‍ഗ്രസ് തൊട്ടു പിന്നിലുണ്ട്. ചൗടാലയുടെ കോണ്‍ഗ്രസ് പാര്‍ട്ടി അടുത്ത സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിക്കും.