| Wednesday, 29th May 2019, 9:55 am

ഫുക്രു ഒമര്‍ലുലു ചിത്രത്തില്‍; ടിക്‌ടോക് താരമെത്തുന്നത് ധമാക്കയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യുവജനങ്ങളെ പോലെ തന്നെ മറ്റുള്ളവരെയും വളരെ പെട്ടെന്ന് ആകര്‍ഷിച്ച മൊബൈല്‍ ആപ് ആണ് ടിക് ടോക്. ടിക് ടോകില്‍ ഇന്ന് കേരളത്തില്‍ ഒരുപാട് ആരാധകരുള്ള യുവാവ് ആണ് ഫുക്രു. ഇനി ഫുക്രുവിനെ കാണാം വലിയ സ്‌ക്രീനില്‍.

ടിക് ടോക്ക്, ജീവിതത്തെ തിരിച്ചു പിടിക്കുന്നുണ്ടായിരുന്നു, ഇളകാതെ തുരുമ്പെടുത്ത കുടുംബങ്ങളെ വരെ ഒന്ന് ആട്ടി നോക്കുന്നുണ്ടായിരുന്നു

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തില്‍ ഫുക്രു അഭിനയിക്കുന്നു. ഒമര്‍ ലുലു തന്നെ സംവിധാനം ചെയ്ത ചങ്ക്‌സിന്റെ രണ്ടാം ഭാഗമായ ധമാക്കയിലാണ് ഫുക്രു അഭിനയിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സംവിധായകന്റെ വാക്കുകള്‍

ടിക്‌റ്റോക്കിലുടെ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ പയ്യനാണ് ഫുക്ക്രു , എല്ലാവരുടെ കയ്യിലും ഫോണും ടിക് ടോക്കും എല്ലാമുള്ള ഈ കാലത്ത് ആർക്കും അതിൽ വീഡിയോ ചെയ്തിടാം ,കഴിവുകൾ പ്രകടിപ്പിക്കാം .സിനിമ പാരമ്പര്യമില്ലാതെ സിനിമയിലെത്താൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തി അവസരം കൊടുക്കാൻ ഏറ്റവും മികച്ച മാധ്യമമാണ് tik tok .അവിടെ കഴിവ് തെളിയിച്ച് ഒരുപാട് പേരുടെ ഇഷ്ടം പിടിച്‌ പറ്റിയ ഫുക്ക്രുവിന് എതിരെയും ഇപ്പോ ഒരു കൂട്ടർ Social Media’s ൽ ഇരുന്ന് തെറി വിളി നടത്തുന്നത് കണ്ടു അസൂയ എന്ന് മാത്രമേ ഇതിനേ പറയാൻ പറ്റൂ

എന്തായാലും ഞാന് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ “ധമാക്ക” യിൽ നല്ല ഒരു വേഷം തീർച്ചയായും ഫുക്ക്രുവിനു ഉണ്ടായിരിക്കുന്നതാണ്.
ഫുക്ക്രുമോനെ നീ പൊളിക്കടാ മുത്തേ


ബോക്‌സ ഓഫീസില്‍ വിജയം നേടിയ ചിത്രമായിരുന്നു ചങ്ക്‌സ്. ാലു വര്‍ഗീസ്, ഗണപതി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹണി റോസ് എന്നിവരായിരുന്നു ചങ്ക്‌സില്‍ മുഖ്യ വേഷങ്ങള്‍ ചെയ്തിരുന്നത്. രണ്ടാം വരവിലും ഇവരെല്ലാം ചിത്രത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more