Rape Case
ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായ വിഘ്‌നേഷ് കൃഷ്ണ പീഡനക്കേസില്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 12, 07:20 am
Saturday, 12th June 2021, 12:50 pm

തൃശൂര്‍: ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായ അമ്പിളിയെന്ന വിഘ്‌നേഷ് കൃഷ്ണ പീഡനക്കേസില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് 19 കാരനായ വിഘ്‌നേഷ് പിടിയിലായത്.

വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പിലാണ് വിഘ്‌നേഷിന്റെ വീട്.പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്.

ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

സി.ഐ. എം.കെ. മുരളിയുടെ നിര്‍ദേശപ്രകാരം എസ്.ഐ. ഉദയകമാര്‍, സി.പി.ഒമാരായ അസില്‍, സജീവ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയിട്ടുണ്ട്.

ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധേയനായിരുന്നു വിഘ്‌നേഷ്. ഇയാളുടെ നിരവധി വീഡിയോകള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tik Tok Star Ambily Rape Case