ലോകം മാതൃകയാക്കട്ടെ തിഹാറിലെ ഈ നല്ല പാഠങ്ങള്‍
Daily News
ലോകം മാതൃകയാക്കട്ടെ തിഹാറിലെ ഈ നല്ല പാഠങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th May 2014, 4:59 pm

[share]

[] തിഹാര്‍: കുപ്രസിദ്ധമായ തിഹാര്‍ ജയിലില്‍ നിന്നും ലേകത്തിന് മാതൃകയാക്കാന്‍ മികച്ച പാഠങ്ങള്‍. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്നവരുടെ പുനരധിവാസത്തിന് പ്രായോഗികമായ മാതൃക സൃഷ്ടിച്ചാണ് തിഹാര്‍ ജയില്‍ അധികൃതര്‍ മാതൃകയാകുന്നത്.

തിഹാര്‍ ജയിലില്‍ ശക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്ന ഉടനെതന്നെ 66 പേര്‍ വിവിധ കമ്പനികളില്‍ ജോലിയില്‍ പ്രവേശിക്കും. ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്കായി ജയില്‍ അധികൃതര്‍ ഒരുക്കിയ റിക്രൂട്ട്‌മെന്റിലാണ് പങ്കെടുത്ത 66 പേര്‍ക്കും ജോലി ലഭിച്ചിരിക്കുന്നത്.

8000 രൂപ മുതല്‍ 35000 രൂപ വരെ ശമ്പളമുള്ള വിവിധ ജോലികള്‍ക്കാണ് ഇവരെ തിരഞ്ഞെടുത്തിട്ടുള്ളത്. ഡ്രൈവിങ്, പ്ലംബിങ്, മാര്‍ക്കറ്റിങ് തുടങ്ങിയ ജോലികള്‍ക്കാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്.

പതിനെട്ടാം വയസ്സില്‍ കൊലക്കുറ്റത്തിന് ജയിലിലെത്തിയ പരശ്‌നാഥിനാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. എട്ടു വര്‍ഷമായി ജയിലില്‍ കഴിയുന്ന പരശ്‌നാഥിന് 35000 രൂപ നല്‍കുന്നത് താജ്മഹല്‍ ഗ്രൂപ്പാണ്. അസിസ്റ്റന്റ് ബിസിനസ്സ് ഡെവലെപ്‌മെന്റ് മാനേജര്‍ തസ്തികയിലാണ് ഇദ്ദേഹം നിയമിക്കപ്പെടുക.

താജ്മഹല്‍ ഗ്രൂപ്പ്, പീപ്പിള്‍സ് ഓണ്‍ ഫൗണ്ടേഷന്‍, അസിസ് മീഡിയ, വേദാന്ദ, യൂനിവേഴ്‌സല്‍ എന്റര്‍പ്രൈസസ് തുടങ്ങിയ കമ്പനികളാണ് തെഴിലാളികളെ റിക്രൂട്ട് ചെയ്തത്.

ശിക്ഷാകാലയളവില്‍ നല്ലനടപ്പ് കണ്ടെത്തിയവര്‍ക്കായാണ് റിക്രൂട്ട് സംഘടിപ്പിച്ചത്. വരും ദിവസങ്ങളില്‍ ജയിലില്‍ കഴിയുന്ന സ്ത്രീകള്‍ക്കായി പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.