കോഴിക്കോട്: ലോകത്തെ എട്ട് ബയോഡൈവേഴ്‌സിറ്റി ഹോട്‌സ്‌പോട്ടുകളില്‍ ഒന്നായ പശ്ചിമഘട്ട മലനിരകളുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ടൈഗ്രിസ് വാലി വെല്‍നെസ് റിട്രീറ്റ് സെന്ററിന് സ്വദേശ് സമ്മാന്‍ ലഭിച്ചു. ശരീരത്തിനും മനസിനും സൗഖ്യം പകരുന്ന ചികിത്സയും ജീവിതരീതികളും ഒരുമിപ്പിക്കുന്നതിലൂടെ ആഗോള ശ്രദ്ധ നേടിയ ടൈഗ്രിസ് വാലിക്ക് ആരോഗ്യ പരിചരണ രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ദേശീയാംഗീകാരം ലഭിച്ചത്.
ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന എപിഎന്‍ – സ്വദേശ് ടൂറിസം കോണ്‍ക്ലേവില്‍ ടൈഗ്രിസ് വാലി ചെയര്‍മാനും എംഡിയുമായ ഡോ. മുഹമ്മദ് ഷരീഫ് അവാര്‍ഡ് ഏറ്റുവാങ്ങി. കേന്ദ്ര ടൂറിസം മന്ത്രി ശ്രീപദ് നായിക്, ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ്, ഗോവ ടൂറിസം മന്ത്രി രോഹന്‍ ഗൗണ്ടെ എന്നിവര്‍ പങ്കെടുത്തു.
വയനാടിന്റെ താഴ്വരയില്‍, തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് പശ്ചിമഘട്ട മലനിരകള്‍ക്ക് സമീപമാണ് ടൈഗ്രിസ് വാലി സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തില്‍ ഒമ്പത് മാസവും മഴ പെയ്യുന്ന പ്രദേശമായതിനാല്‍ വിവിധ ചികിത്സകള്‍ക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയും സാഹചര്യവുമാണ് ഇവിടെയുള്ളത്.
ഹിമാലയത്തേക്കാള്‍ പഴക്കമുള്ള പശ്ചിമഘട്ടത്തില്‍ നിന്നൊഴുകി വരുന്ന ഔഷധഗുണമുള്ള നീരുറവയും 10,000ത്തിലധികം ഔഷധ സസ്യങ്ങളുടെ സാന്നിധ്യവും എടുത്തുപറയേണ്ട സവിശേഷതകളില്‍ ചിലതാണ്. പശ്ചിമഘട്ട മലനിരകളുടെ സാന്നിധ്യം ടൈഗ്രിസ് വാലിയില്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച ശുദ്ധവായുവിന്റെ സാന്നിധ്യം ഉറപ്പാക്കുന്നു.
ജീവിതരീതികളിലൂടെ രോഗമില്ലാത്ത ജീവിതം നയിക്കാന്‍ സഹായിക്കുന്ന വെല്‍നസ് പരിചരണവും രാജ്യം അംഗീകരിച്ച വിവിധ ആയുഷ് ചികിത്സകളടക്കം സമഗ്രമായ പാക്കേജാണ് ടൈഗ്രിസ് വാലിയിലേത്. നീന്തല്‍ക്കുളങ്ങള്‍, ഹെല്‍ത്ത് സ്പാകള്‍, മസാജിംഗ്ഫിറ്റ്‌നെസ് സെന്ററുകള്‍, മെഡിടേഷന്‍ യോഗ ഹാള്‍, ഹെര്‍ബ്‌സ് ഹൗസ്, ലബോറട്ടറി, ഡെന്റല്‍ സ്റ്റുഡിയോ, ടൈഗ്രിസ് ഡാം, നാനാതരം വിഭവങ്ങള്‍ വിളമ്പുന്ന വെല്‍നെസ് റെസ്റ്റോറന്റ്, ലൈബ്രറി, വിശാലമായ ബോര്‍ഡ് റൂം, കഫേ, ഫിസിയോതെറാപ്പി റിജുവനേഷന്‍ സെന്റര്‍, നടപ്പാതകള്‍, ഗസീബോ, ഓര്‍ഗാനിക് ഫാം, ആംഫി തിയറ്റര്‍, വിശാലമായ പൂന്തോട്ടം, പച്ചക്കറി ഗാര്‍ഡന്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ടൈഗ്രിസ് വാലി ഒരുക്കിയിട്ടുള്ളത്. ടൈഗ്രിസിലെ ചികിത്സകളും വെല്‍നെസ് പരിചരണവും തുടര്‍ചികിത്സ ഒഴിവാക്കിയുള്ള ജീവിതമാണ് ലക്ഷ്യമിടുന്നത്.
ആയുര്‍വേദം, യുനാനി, യോഗ, സിദ്ധവൈദ്യം തുടങ്ങി രാജ്യം അംഗീകരിച്ച ആയുഷ് ചികിത്സകള്‍ കൂടാതെ ചൈനീസ് ചികിത്സാ രീതിയായ അക്യുപങ്ചറും ടൈഗ്രിസ് വാലിയിലുണ്ട്. ശരീരത്തിനും മനസിനും സൗഖ്യം പകരുന്നതിനൊപ്പം ഔഷധങ്ങളില്ലാത്ത തുടര്‍ജീവിതം സാധ്യമാക്കുകയുമാണ് ടൈഗ്രിസ് വാലി വെല്‍നെസ് പാക്കേജിലൂടെ ലക്ഷ്യമിടുന്നത്. ആഗോളതലത്തില്‍ തന്നെ ഏറ്റവും ആധുനികമായ ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ടൈഗ്രിസ് വാലിയില്‍ വിവിധ ചികിത്സാ രീതികളിലും വെല്‍നെസ് പരിപാലനത്തിലും വൈദഗ്ധ്യം നേടിയവരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
പശ്ചിമഘട്ടത്തിന്റെ സാന്നിധ്യം കൊണ്ടും അത്യാധുനിക സൗകര്യങ്ങളും ചികിത്സാ രീതികളും കൊണ്ടും ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയമായ വെല്‍നസ് കേന്ദ്രമായി ടൈഗ്രിസ് വാലി മാറിക്കഴിഞ്ഞു. ലോകത്തെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ടൈഗ്രിസ് വാലി വെല്‍നസ് കേന്ദ്രം തേടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഒഴുകിയെത്തുന്നത്. സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, റഷ്യ, ഉക്രെയ്ന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ബല്‍ജിയം, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരാണ് ഇപ്പോള്‍ പ്രധാനമായും ടൈഗ്രിസ് വാലിയിലെത്തുന്നത്.
ആരോഗ്യം വീണ്ടെടുക്കുന്നതിനായി പ്രകൃതിയിലേക്ക് മടങ്ങുന്ന കാലത്ത് പ്രകൃതിയുടെ മടിത്തട്ടില്‍ ആധുനിക സൗകര്യങ്ങള്‍ സമന്വയിപ്പിച്ച ടൈഗ്രിസ് വാലി റിട്രീറ്റ് സെന്ററിന്റെ പ്രവര്‍ത്തനം ലോകശ്രദ്ധ നേടുകയാണ്.
Content Highlight: Tigris Valley in the success of National recognition