അബുദാബി: ബോളിവുഡ് ആരാധകര്‍ ഏറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സല്മാന് കത്രീന ജോഡികളുടെ പുതിയ ചിത്രമായ ടൈഗര്‍ സിന്ദാ ഹെ. ആക്ഷന്‍ ഏറേ പ്രാധാന്യം നല്കിയൊരുക്കുന്ന ഈ ചിത്രത്തില്‍ കത്രീനയാണ് നായികയെന്ന് അറിഞ്ഞപ്പോള്‍ ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നിരുന്നു.
കത്രീന എങ്ങിനെ ആക്ഷന്‍ ചെയ്യുമെന്നും ബോളിവുഡ് മസില് ഖാന് ആയ സല്‍മാന്റെ കൂടെ ആക്ഷന്‍ ചെയ്യുന്നത് ബോറായിരിക്കുമെന്നുമെല്ലാമായിരുന്നു പ്രചരണങ്ങള്‍ എന്നല്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് ചിത്രത്തിനായി ആക്ഷന്‍ പരിശീലിക്കുന്ന തന്റെ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് കത്രീന തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.
ഫൈറ്റ് ചെയ്യാന്‍ ഒരാളുടെ സൈസ് ഒരു ഘടകമേ അല്ല ട്രൈയിനിങ് സമയത്തെ ആക്ഷന്റെ സൈസാണ് ഫൈറ്റില്‍ നോക്കേണ്ടത് എന്ന കുറിപ്പോടെയാണ് കത്രീന ട്വിറ്റിറില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ആയ ടോം സ്ട്രൂതര് ആണ് ടൈഗര്‍ സിന്ദാ ഹെയുടെയും ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.
2012 ല്‍ കബീര്‍ ഖാന് സംവിധാനം ചെയ്ത ഏക് ദാ ടൈഗറിന്റെ സെക്കന്റ് പാര്‍ട്ടാണ് ടൈഗര്‍ സിന്ദാ ഹെ. എന്നാല്‍ ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫര്‍ ആണ്. ചിത്രത്തില്‍ ടൈഗര്‍ എന്ന് കഥാപാത്രത്തെ സല്‍മാനും സോയയെ കത്രീനയും അവതരിപ്പിക്കും. അബുദാബി, ഓസ്ട്രേലിയ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും.