ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം സീക്വലുകളിറങ്ങിയ സിനിമകളാണ് അരന്മനൈയും മുനിയും. രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് പ്രധാനവേഷത്തിലെത്തിയ മുനി ഫ്രാഞ്ചൈസിയില്‍ ഇതുവരെ നാല് ചിത്രങ്ങളാണ് റിലീസായത്. സുന്ദര്‍. സി സംവിധാനം ചെയ്ത അരന്മനൈയും നാല് ഭാഗങ്ങള്‍ പുറത്തിറക്കിയിരുന്നു. ടൈറ്റിലിലും നായികയെയും മാത്രം മാറ്റി റിലീസ് ചെയ്യുന്ന ഈ രണ്ട് ഫ്രാഞ്ചൈസികളിലെ ചിത്രങ്ങള്‍ പലപ്പോഴും ട്രോളന്മാരുടെ ഇരയാവാറുണ്ട്.
ഇപ്പോഴിതാ ബോളിവുഡിലെയും സിനിമാ ഫ്രാഞ്ചൈസിയായ ബാഘിയും നാലാം ഭാഗം അനോണ്‍സ് ചെയ്തിരിക്കുകയാണ്. ടൈഗര്‍ ഷറോഫ് കേന്ദ്ര കഥാപാത്രമായെത്തിയ മുന്‍ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മൂന്നും മറ്റ് ഭാഷകളിലെ ഹിറ്റ് ചിത്രങ്ങളുടെ റീമേക്കായിരുന്നു. ജയം രവി നായകനായ മഴൈയുടെ റീമേക്കായാണ് ബാഘി 1 എത്തിയത്. ശ്രദ്ധ കപൂര്‍ നായികയായ ചിത്രം തരക്കേടില്ലാത്ത വിജയം സ്വന്തമാക്കി.
അദിവി ശേഷ് നായകനായ ക്രൈം ത്രില്ലറായ എവരുവിന്റെ റീമേക്കായാണ് ബാഘി 2 പ്രദര്‍ശനത്തിനെത്തിയത്. ഒറിജിനലിനോട് യാതൊരു തരത്തിലും നീതി പുലര്‍ത്താത്ത ചിത്രം ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത വിജയം സ്വന്തമാക്കി. ലിംഗുസ്വാമി സംവിധാനം ചെയ്ത വേട്ടൈ എന്ന ചിത്രത്തിന്റെ റീമേക്കായാണ് ബാഘി 3 എത്തിയത്. ഒട്ടും ലോജിക്കില്ലാത്ത ആക്ഷന്‍ സീനുകള്‍ നിറഞ്ഞ ചിത്രം തരക്കേടില്ലാത്ത വിജയം സ്വന്തമാക്കി.
ഇപ്പോഴിതാ നാലാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ആദ്യത്തെ മൂന്ന് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി വയലന്‍സ് നിറഞ്ഞ പോസ്റ്ററാണ് ബാഘി 4ന്റേത്. കന്നഡ സംവിധായകനായ എ. ഹര്‍ഷയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ആദ്യ മൂന്ന് ഭാഗങ്ങളെയും പോലം ഈ ചിത്രവും റീമേക്കാകുമെന്നാണ് സിനിമാലോകം ചര്‍ച്ച ചെയ്യുന്നത്.