ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ടൈഗര്‍ ഷ്റോഫ് ചിത്രം ഗണപത്. 200 കോടി മുടക്ക് മുതലില്‍ നിര്‍മിച്ച ചിത്രത്തിന് ഇതുവരെ ബോക്സ് ഓഫീസില്‍ നിന്നും പത്ത് കോടി പോലും തികക്കാനായില്ല. റിലീസ് ചെയ്ത് മൂന്ന് നാള്‍ പിന്നിടുമ്പോള്‍ ഏഴ് കോടി മാത്രമാണ് ചിത്രത്തിന്റെ കളക്ഷന്‍. റിലീസ് ദിനത്തില്‍ 2.50 കോടി നേടിയ ഗണപത് ശനിയും ഞായറും 2.25 കോടി വീതമാണ് നേടിയത്.
വിജയ് ചിത്രം ലിയോയുടെ ഡബ്ബ്ഡ് വേര്‍ഷന്‍ ഗണപതിനെ പിന്നിലാക്കി 9.50 കോടി ഹിന്ദി ബെല്‍റ്റില്‍ നിന്നും നേടി. നോര്‍ത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നും 25 കോടി നേടാനാവുമെന്നാണ് ലിയോ അണിയറ പ്രവര്‍ത്തകരുടെ കണക്ക് കൂട്ടല്‍.
അതേസമയം ബോക്‌സ് ഓഫീസില്‍ ടൈഗര്‍ ഷ്‌റോഫ് നേടുന്ന തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമാണിത്. ഇതിന് മുമ്പ് പുറത്ത് വന്ന ടൈഗറിന്റെ ഹീറോപന്തി 2വും ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു.
2070 എ.ഡിയില്‍ നടക്കുന്ന കഥയാണ് ഗണപത് പറയുന്നത്. ഇന്ത്യന്‍ മിത്തോളജിയും, ഫ്യൂച്ചര്‍ ലോകത്തെ സാങ്കേതിക സാധ്യതകളും ഒന്നിപ്പിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചന്‍, കൃതി സെനോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
വികാസ് ബെല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ എന്റര്‍ടെയ്മെന്റാണ് നിര്‍മാതാക്കള്‍. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.
Content Highlight: Tiger Shroff’s film Ganpath flopped at the box office