കടൽ കയറുന്ന ജീവിതങ്ങൾ
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായതില്‍ വെച്ചേറ്റവും ശക്തമായ വേലിയേറ്റവും കടല്‍ക്ഷോഭവുമാണ് കേരളതീരത്ത് 2018 ഏപ്രിലിൽ ഉണ്ടായത്. മഴക്കാലം വരുന്നതോടുകൂടി ഇനിയും ശക്തിയേറും എന്ന് തീരദേശനിവാസികൾ ഭയക്കുന്നു.
തീരദേശ പ്രദേശത്തെ ജനങ്ങൾ കടൽക്ഷോഭത്തെ ഭയന്നുകൊണ്ടാണ് ഓരോ ദിവസവും മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും മത്സ്യത്തൊഴിലാളികളാണ്. കടൽക്ഷോഭം അവരുടെ വരുമാനത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്നു.