| Saturday, 7th July 2018, 12:53 pm

ബെല്‍ജിയത്തിന്റെ വലകാത്ത തിബോ കോര്‍ട്ടോ എന്ന വന്മതില്‍; തടുത്തത് ബ്രസീലിന്റെ ഒമ്പത് ഷോട്ടുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

കസാന്‍: റഷ്യന്‍ ലോകകപ്പിലെ അതിസുന്ദരമായ കളി കാണിച്ചു കൊടുത്ത മത്സരമായിരുന്നു ബ്രസീല്‍ ബെല്‍ജിയം ക്വാര്‍ട്ടര്‍. തോറ്റു കൊടുക്കാന്‍ ഒരുക്കമില്ലെന്ന് വിളിച്ചു പറഞ്ഞ് അവസാന ശ്വാസം വരെ കാനറികള്‍ ചിറകടിച്ചു കളിച്ച മത്സരം. ഒടുവില്‍ വിധിയും നിര്‍ഭാഗ്യവും ഒരുപോലെ ബ്രസീലിനെ പിന്തുടര്‍ന്നതോടെ ക്വാര്‍ട്ടറില്‍ മഞ്ഞപ്പടയുടെ പോരാട്ടത്തിന് അവസാനം കുറിക്കുകയായിരുന്നു.

ആദ്യപകുതിയില്‍ പിറന്ന ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളും കെവിന്‍ ഡിബ്രുയിന്റെ കിടിലന്‍ ഗോളുമാണ് മുന്നിലെത്താന്‍ ബെല്‍ജിയത്തെ സഹായിച്ചത്. അതില്‍ പിടിച്ചു തൂങ്ങി ഹസാര്‍ഡും സംഘവും വിജയം പിടിച്ചെടുത്തു.

പോയത്. ഒന്‍പത് തവണയണ് കോര്‍ട്ടോ ബെല്‍ജിയച്ചിന്റെ വലകാത്തത്. അതും കിടിലന്‍ സേവുകള്‍. ടൂര്‍ണമെന്റിലിതു വരെ പഴി കേട്ടിരുന്ന ബെല്‍ജിയത്തിന്റെ പ്രതിരോധം ബ്രസീലിനെതിരെ ഉണര്‍ന്നതും വിജയത്തില്‍ നിര്‍ണ്ണായകമായി.


Read Also : നെയ്മര്‍ ഞങ്ങള്‍ പ്രതീക്ഷിച്ച ഇരയേ അല്ലായിരുന്നു; വിജയ രഹസ്യം വെളിവാക്കി ബെല്‍ജിയം ഡിഫന്റര്‍


ജിസ്യൂസിന്റെയും മാഴ്‌സലോയുടേയും കുടിേെഞ്ഞായുടെയും ഷോട്ടുകള്‍ കോര്‍ട്ടോയ്ക്ക് മുന്നില്‍ വെറുതെയാവുകയായിരുന്നു. ഗോള്‍ തേടിയുള്ള ബ്രസീലിയന്‍ കുതിപ്പുകളെല്ലാം കോര്‍ട്ടോയെന്ന മതിലില്‍ തട്ടിത്തെറിച്ചു.

ആദ്യപകുതിയില്‍ 4 സേവുകളും രണ്ടാം പകുതിയില്‍ അഞ്ചെണ്ണവുമായിരുന്നു കോര്‍ട്ടോയുടേത്. കണ്ടിരുന്നവരുടെ മനസ് കീഴടക്കുകയായിരുന്നു കോര്‍ട്ടോയുടെ ഓരോ സേവുകളും. ഫൈനല്‍ വിസിലിന് തൊട്ടു മുന്‍പ് നെയ്മറുടെ വളഞ്ഞൊരു ഷോട്ട് ഉയരത്തില്‍ പറന്ന് കൊണ്ടാണ് കോര്‍ട്ടോ വലകാത്തത്.

ഗോളിക്ക് താങ്ങായി മുഴുവന്‍ സമയവും ബെല്‍ജിയത്തിന്റെ പ്രതിരോധ കോട്ടയുണ്ടായിരുന്നു. ആദ്യ രണ്ട് ഗോളിന് ശേഷം രണ്ടാംപകുതിയില്‍ ആ കോട്ടയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നു. പ്രതിരോധിച്ച് കളി ജയിക്കാനുള്ള തന്ത്രം മാര്‍ട്ടിനെസ് പറഞ്ഞത് പോലെ തന്നെ നടപ്പിലാക്കി ഡിഫന്‍ഡര്‍മാര്‍. വിന്‍സെന്റ് കോംപനിയ്ക്കായിരുന്നു പ്രതിരോധത്തിന്റെ ചുമതല. സുവര്‍ണ തലമുറയുടെ കരുത്തുമായി ചുവന്ന ചെകുത്താന്മാര്‍ സെമിയിലേക്ക് കടക്കുമ്പോള്‍ അതില്‍ ആ രാജ്യം നന്ദി പറയേണ്ടത് തിബോ കോര്‍ട്ടോ എന്ന ഗോള്‍കീപ്പറോടു കൂടിയാണ്.

We use cookies to give you the best possible experience. Learn more