| Saturday, 11th December 2021, 9:34 pm

ബഹിഷ്‌കരണം റദ്ദാക്കണം; ഒളിംപിക് ആസ്ഥാനത്ത് സ്വയം ചങ്ങലയണിഞ്ഞ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലുസാന്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന വിന്റര്‍ ഒളിംപിക്‌സ് അന്താരാഷ്ട്ര തലത്തില്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ടിബറ്റന്‍ വിദ്യാര്‍ത്ഥികള്‍. ഒളിംപിക്‌സ് ആസ്ഥാനത്തെ ഒളിംപിക് വളയത്തില്‍ സ്വയം ചങ്ങലയില്‍ ബന്ധിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്.

ബീജിംഗില്‍ ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നാരോപിച്ചാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിക്കുന്നത്.

ടിബറ്റന്‍ യൂത്ത് അസോസിയേഷന്‍ ഇന്‍ യൂറോപ്പ് (ടി.വൈ.എ.ഇ) എന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കൂട്ടായ്മയാണ് പ്രതിഷേധം നടത്തിയത്. ഒളിംപിക്‌സിനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ബഹിഷ്‌കരണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം.

രണ്ട് പേര്‍ ഒളിംപിക് ആസ്ഥാനത്ത് മുന്നില്‍ ‘നോ ബീജിംഗ് 2022’ എന്ന ബാനര്‍ ഉയര്‍ത്തിയും 5 പേര്‍ കെട്ടിടത്തിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തിയുമാണ് പ്രതിഷേധിച്ചത്.

ചൈനയുമായി സഹകരിച്ചുകൊണ്ട് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ചൈനീസ് സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയാണെന്നും എന്നാല്‍ സ്‌പോര്‍ട്‌സിന് അവയെ കഴുകി കളയാനാകുമെന്നും അവര്‍ പറയുന്നു.

ഇക്കാരണം കൊണ്ടുതന്നെ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ബഹിഷ്‌കരണം പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.

ശീതകാല ഒളിംപിക്‌സ് ബീജിംഗിന് നല്‍കിയതിന്റെ ഭാഗമായ വിവിധ മനുഷ്യാവകാശസംഘടനകള്‍ ഒളിംപിക് കമ്മിറ്റിക്കെതിരെ വിമര്‍ശമുന്നയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ സ്‌പോര്‍ട്‌സിനേയും നന്മയേയും മാത്രമാണ് കരുതുന്നതെന്നും, പരമാധികാര രാജ്യങ്ങളുടെ മേല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു കമ്മിറ്റിയുടെ വിശദീകരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tibetan Students Chain Selves To Olympic Rings To Protest Beijing Games

We use cookies to give you the best possible experience. Learn more