ടിബറ്റന്‍ യൂത്ത് അസോസിയേഷന്‍ ഇന്‍ യൂറോപ്പ് (ടി.വൈ.എ.ഇ) എന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കൂട്ടായ്മയാണ് പ്രതിഷേധം നടത്തിയത്. ഒളിംപിക്‌സിനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ബഹിഷ്‌കരണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം.
രണ്ട് പേര്‍ ഒളിംപിക് ആസ്ഥാനത്ത് മുന്നില്‍ ‘നോ ബീജിംഗ് 2022’ എന്ന ബാനര്‍ ഉയര്‍ത്തിയും 5 പേര്‍ കെട്ടിടത്തിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തിയുമാണ് പ്രതിഷേധിച്ചത്.
ചൈനയുമായി സഹകരിച്ചുകൊണ്ട് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ചൈനീസ് സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയാണെന്നും എന്നാല്‍ സ്‌പോര്‍ട്‌സിന് അവയെ കഴുകി കളയാനാകുമെന്നും അവര്‍ പറയുന്നു.
ഇക്കാരണം കൊണ്ടുതന്നെ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ബഹിഷ്‌കരണം പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.
ശീതകാല ഒളിംപിക്‌സ് ബീജിംഗിന് നല്‍കിയതിന്റെ ഭാഗമായ വിവിധ മനുഷ്യാവകാശസംഘടനകള്‍ ഒളിംപിക് കമ്മിറ്റിക്കെതിരെ വിമര്‍ശമുന്നയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ സ്‌പോര്‍ട്‌സിനേയും നന്മയേയും മാത്രമാണ് കരുതുന്നതെന്നും, പരമാധികാര രാജ്യങ്ങളുടെ മേല്‍ സ്വാധീനം ചെലുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു കമ്മിറ്റിയുടെ വിശദീകരണം.