അതേസമയം, സൗദി സൂപ്പര്‍ കപ്പിന്റെ സെമി ഫൈനലിനാണ് ക്രിസ്റ്റ്യാനോയും അല്‍ നസറും ഒരുങ്ങുന്നത്. പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ താവൂനാണ് എതിരാളികള്‍.
ടൂര്‍ണമെന്റിലെ ആദ്യ സെമി ഫൈനലില്‍ അല്‍ നസറിന്റെ ചിരവൈരികളും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുമായ അല്‍ ഹിലാല്‍ അല്‍-ആഹില്‍ സൗദിയെ നേരിടും. പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്റ്റേഡിയം തന്നെയാണ് വേദി.
അതേസമയം, ലീഗ്‌സ് കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി കൊളംബസ് ക്രൂവിനെ നേരിടും. കൊളംബസ് ഒഹായോയിലെ ലോവര്‍ ഡോട് കോം ഫീല്‍ഡാണ് വേദി.
ഈ മത്സരത്തില്‍ മെസി കളിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ പരിക്കേറ്റതാണ് സൂപ്പര്‍ താരത്തിന് വിനയായത്. മെസിയുടെ അഭാവം ടീം എങ്ങനെ മറികടക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: Tiago Silva about Lionel Messi and Cristiano Ronaldo