| Friday, 26th January 2024, 4:23 pm

എനിക്ക് റൊണാള്‍ഡോയുടെ ഉപദേശം ആവശ്യമില്ല; പ്രതികരണവുമായി പോര്‍ച്ചുഗീസ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സിരി എ വമ്പന്‍മാരായ യുവന്റസിലേക്ക് പോര്‍ച്ചുഗല്‍ യുവ സെന്റര്‍ ബാക്ക് ടിയാഗോ ജാലോ ചേക്കേറിയിരുന്നു.

എന്നാല്‍ താരത്തിന്റെ ഈ ട്രാന്‍സ്ഫറിന് പിന്നില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടിയാഗോ ജാലോയെ സ്വാധീനിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനിന്നിരുന്നു. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് പോര്‍ച്ചുഗീസ് യുവതാരം.

‘യുവന്റസിന് എന്നെ ആവശ്യമാണെന്ന് അറിഞ്ഞ നിമിഷം തന്നെ ഞാന്‍ റൊണാള്‍ഡോയുമായി സംസാരിച്ചിട്ടില്ല. എനിക്ക് യുവന്റസില്‍ ചേരാന്‍ അദ്ദേഹത്തിന്റെ അഭിപ്രായം ആവശ്യമില്ല. യുവന്റസ് ടീമിലെത്തിയതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്,’ ടിയാഗോ ജാലോ ഗസറ്റ ഡെല്ലോ സ്‌പോര്‍ട്ടിലൂഫ് ഗസറ്റ ഡെല്ലോ സ്‌പോര്‍ട്ടിലൂടെ പറഞ്ഞു.

ഫ്രഞ്ച് ക്ലബ്ബായ ലില്ലെക്ക് വേണ്ടിയും പോര്‍ച്ചുഗീസ് ക്ലബ്ബ് സ്പോര്‍ട്ടിങ് ബി ടീമിന് വേണ്ടിയും പോര്‍ച്ചുഗീസ് ഡിഫന്‍ഡര്‍ ബൂട്ട് കെട്ടിയിട്ടുണ്ട്. ലില്ലെക്കൊപ്പം രണ്ട് കിരീടനേട്ടത്തിലും ജാലോ പങ്കാളിയായി.

അതേസമയം റൊണാള്‍ഡോ 2017 ലാണ് റയല്‍ മാഡ്രിനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് യുവന്റസിലേക്ക് ചേക്കേറിയത്. നാലു സീസണുകളില്‍ ഇറ്റാലിയന്‍ വമ്പര്‍മാരോടൊപ്പം ബൂട്ട് കെട്ടിയ റൊണാള്‍ഡോ 98 ഗോളുകളാണ് സ്വന്തമാക്കിയത്.

2022ല്‍ യുവന്റസില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് പോവുകയും അവിടെനിന്നും സൗദി വമ്പന്‍മാരായ അല്‍ നസറിലേക്കും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ചേക്കേറുകയായിരുന്നു.

നിലവില്‍ ഈ സീസണില്‍ അല്‍ നസറിനു വേണ്ടി മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിക്കുന്നത്. ഇതിനോടകം 24 ഗോളുകളും 11 അസിസ്റ്റുകളും ആണ് ഈ 38കാരന്‍ സ്വന്തമാക്കിയത്.

Content Highlight: Tiago Djalo talks about Cristaino Ronaldo.

We use cookies to give you the best possible experience. Learn more