ഏകമാനമായ “മുസ്‌ലീം സമുദായം” എന്ന കാല്‍പ്പനിക സംവിധാനത്തിലെ ജൈവപ്രജകള്‍ എന്നതിനപ്പുറം, ശരീരവും ശബ്ദവും വ്യക്തിത്വവും ഇടങ്ങളും മുസ്‌ലീംസ്ത്രീക്ക് പ്രവാചക ഇസ്‌ലാം തുടര്‍ന്ന് കൊടുക്കുകയും, തുടര്‍ന്നുണ്ടായ ആവശ്യങ്ങളെ നിറവേറ്റുവാന്‍ നിലവിലുള്ള ഭരണഘടന സംവിധാനങ്ങളെ അവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുമെന്നും സമ്മതിച്ചുകൊടുക്കാന്‍ നവപൗരോഹിത്യം തയ്യാറല്ല.
ഡോക്ടര്‍, വാക്‌സിനേഷന്‍, ആധുനികവിദ്യാഭ്യാസം, സംഗീതം, ജോലി തുടങ്ങിയവയെല്ലാം മുസ്‌ലീംസ്ത്രീക്ക് നിഷിദ്ധമാക്കുന്ന ഒരു നവപൗരോഹിത്യം എല്ലാ സംഘടനകളിലും ഉയര്‍ന്നുവരുന്നതായി കാണാം. പൊതു ആശുപത്രികള്‍, പൊതു ചികിത്സകന്‍, ലാബോറട്ടറി, ഫാര്‍മസി തുടങ്ങിയ ആശയങ്ങള്‍ രൂപപ്പെട്ട് വരുന്നത് മധ്യകാല ഇസ്‌ലാമിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടാണ് എന്ന ചരിത്രത്തെപോലും ഇവര്‍ നിശബ്ദരാക്കുന്നു.
| ഒപ്പിനിയന്‍ : ഡോ.യാസ്സര്‍ അറഫാത്ത് പി.കെ |
“ഇസ്‌ലാം സ്ത്രീകള്‍ക്ക് സമത്വം വിഭാവനം ചെയ്യുന്നില്ല, ലിംഗസമത്വത്തിന് വേണ്ടിയുള്ള ആവശ്യങ്ങള്‍ ഇസ്‌ലാമിനെതിരെയുള്ള സംഘടിത നീക്കങ്ങളുടെ ഭാഗമാണ്.” എന്ന കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവന വെറും ഒരു പ്രതിഷേധമോ അപലപനമോ മാത്രമല്ല അര്‍ഹിക്കുന്നത്. മറിച്ച് കേരളത്തിലെ മുസ്‌ലീം വ്യവഹാരങ്ങളില്‍ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അതിസ്വത്വബോധത്തിന്റെയും തിരിച്ചുവരവ് ശക്തമാക്കിക്കൊണ്ടിരിക്കുന്ന നവപൗരോഹിത്യത്തിന്റെയും വ്യാപ്തിയിലേക്കുള്ള ആഴത്തിലുള്ള ആലോചനകള്‍കൂടിയാണ്.
കാന്തപുരത്തിന്റെ പ്രസ്താവന പ്രധാനമായും രണ്ട് കാര്യങ്ങളാണ് വ്യക്തമാക്കുന്നത്. ഒന്ന്, ഇസ്‌ലാം/മുസ്‌ലീം എന്നത് തങ്ങള്‍ മാത്രം പ്രതിനിധാനം ചെയ്യുന്ന സംഘടിത ആശയങ്ങളുടെ അകത്ത് നിന്ന് മാത്രം നിര്‍വചിക്കേണ്ട ഒന്നാണ് എന്ന കേരളത്തിലെ മുസ്‌ലീം സംഘടനകളുടെ ആണ്‍ധാര്‍ഷ്ട്യത്തിന്റെ ഭാവം. രണ്ട്, ലോക മുസ്‌ലീം സമൂഹങ്ങളിലും, ശാസ്ത്രലോകത്തും, സ്ത്രീയുടെ ബൗദ്ധികവും, ചിന്താപരവുമായ വ്യവഹാരങ്ങളുടെ ലോകത്തും ഉണ്ടാകുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല എന്ന ശാഠ്യം.
ഇവിടെ കാന്തപുരത്തെ മാത്രം ഒറ്റയായി വായിക്കേണ്ടതില്ല. കേരളത്തിലെ സുന്നി-നവ സലഫി ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ രഹസ്യമായും, അവരുടെതായ വൃത്തങ്ങളില്‍ പരസ്യമായും എടുക്കുന്ന നിലപാടുകള്‍ അദ്ദേഹം പൊതുസമൂഹത്തിനു മുമ്പില്‍ പരസ്യമായി പ്രഖ്യാപിച്ചു എന്നത് മാത്രമാണ് ഈ വിഷയത്തിലുള്ള വ്യത്യാസം.
മുസ്‌ലീം സ്ത്രീയുടെ ആണ്‍വായന
സ്ത്രീയുമായി ബന്ധപ്പെട്ട ഇരുണ്ടവായനകള്‍ക്ക് അറേബ്യന്‍ സമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്നത് 7-ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തോട് കൂടിയാണ്. പ്രവാചകന്‍ മുഹമ്മദിന്റെയും ആദ്യത്തെ നാല് ഖലീഫമാരുടെയും കാലത്തുണ്ടായിരുന്ന പ്രാതിനിധ്യമതാധിപത്യത്തില്‍നിന്ന് ഉമ്മയ്യദ് കാലഘട്ടത്തോട് കൂടി ആരംഭിച്ച മത-രാജാധിപത്യ രാഷ്ട്രീയഘടനയിലേക്ക് മാറുന്നതോട് കൂടിയാണ് ഇത് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാം.
അബ്ബാസിദ് കാലഘട്ടത്തോടെ, രാജാധികാരത്തിന്റെ നിലനില്‍പ്പുകളെ സഹായിക്കാന്‍ ഇസ്‌ലാമിന്റെ ഗ്രന്ഥപരിസരങ്ങളില്‍ ആണധികാരത്തിന്റെ പൗരോഹിത്യശബ്ദം ശക്തിപ്പെടുന്നത് കാണാം. ഈ കാലഘട്ടത്തിലാണ് ഇതിനെ വെല്ലുവിളിച്ചുകൊണ്ട്, തികച്ചും കീഴാളമായ പരിസരങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന, റാബിഅത്തുല്‍ ബസരി എന്ന മുസ്‌ലീം സ്ത്രീ ലിംഗനീതിയുടെ ആദ്യശബ്ദങ്ങള്‍ 8-ാം നൂറ്റാണ്ടില്‍ തന്നെ പുറപ്പെടുവിക്കുന്നത്.
ഇവിടെ കാന്തപുരത്തെ മാത്രം ഒറ്റയായി വായിക്കേണ്ടതില്ല. കേരളത്തിലെ സുന്നി-നവ സലഫി ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ രഹസ്യമായും, അവരുടെതായ വൃത്തങ്ങളില്‍ പരസ്യമായും എടുക്കുന്ന നിലപാടുകള്‍ അദ്ദേഹം പൊതുസമൂഹത്തിനു മുമ്പില്‍ പരസ്യമായി പ്രഖ്യാപിച്ചു എന്നത് മാത്രമാണ് ഈ വിഷയത്തിലുള്ള വ്യത്യാസം.
11-ാം നൂറ്റാണ്ടോടുകൂടി ഇസ്‌ലാമികരാഷ്ട്രീയ വ്യവസ്ഥ പൂര്‍ണ്ണമായ രാജാവസ്ഥയിലേക്ക് മാറിയപ്പോള്‍, ബാഗ്ദാദ്, ഈജിപ്ത് എന്നിവിടങ്ങളിലെ പണ്ഡിതര്‍ രാജാധികാരത്തിനും, മറ്റ് മേധാവിത്വമനോഭാവത്തിനും അനുകൂലമായ ആഖ്യാന-അര്‍ത്ഥ പരിസരങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞതായി കാണാം. ഇസ്‌ലാമിക ചരിത്രത്തിലെ “സുവര്‍ണകാലമായി” ഈ സമയം അറിയപ്പെടുമ്പോഴും, പ്രധാനപണ്ഡിതന്മാരായ ഇമാം ഗസാലിയെ പോലുള്ള ഇന്ന് മുസ്‌ലീം ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള പല പ്രമുഖരും ജീവിച്ചിരുന്നതും മതപരമായ അറിവുല്‍പ്പാദനം സാധ്യമാക്കിയതും ഭരണാധികാരികളുടെ രക്ഷാകര്‍തൃത്വത്തിലും സംരക്ഷണത്തിലുമായിരുന്നെന്നു മധ്യകാല ഇസ്‌ലാമിക അറിവുത്പാദനത്തിന്റെ രാഷ്ട്രീയ ചരിത്രം വ്യക്തമാക്കുന്നു. അബ്ബാസിദ്, സെല്ജൂക് രാജകൊട്ടരങ്ങളുടെ ഭാഗമാവുകയും ഭരണാധികാരിയായ നിസാമുല്‍ മുല്‍ക്കിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു ഗസാലി എന്ന് ചരിത്രം പറയുന്നു. അധികാരത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി, ഗ്രന്ഥരചനകള്‍ നടത്തിയിരുന്ന നിരവധി പണ്ഡിത പ്രമുഖരെയും ഈ കാലയളവില്‍ കാണാന്‍ കഴിയും. ബാതിനിയ വിഭാഗത്തിനെ പറ്റിയുള്ള ഇമാം ഗസലിയുടെ ഗ്രന്ഥം നല്ല ഉദാഹരണമാണ്
സ്റ്റേറ്റ്-രാഷ്ട്രീയം-പണ്ഡിത സങ്കേതം ശക്തമായതോടുകൂടി ആണ്‍പെരുപ്പമുള്ള ഒരു ഇസ്‌ലാമികസാമൂഹ്യാവസ്ഥ ശക്തിപ്പെടുന്നുണ്ട്. മധ്യകാല പണ്ഡിതന്മാരില്‍ രാജഭാഗത്ത് നിന്ന് മാറിനിന്നവരെ മെരുക്കുകയോ ഒതുക്കുകയോ ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഈ “സുവര്‍ണ്ണ കലാഘട്ടത്തില്‍” കാണാന്‍ കഴിയുന്നതാണ്. ഇതേ സമയത്ത് തന്നെ, ഖുര്‍ആനും, ഹദീസ്സുകള്‍ക്കും പ്രതിശബ്ദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിപ്ലവചിന്തകള്‍ സ്റ്റേറ്റും അതുമായി ബന്ധപ്പെട്ടു കിടന്ന പണ്ഡിതസമൂഹവും ശക്തമായി അടിച്ചമര്‍ത്തുന്നതും കാണാം.
വ്യത്യസ്ത ചിന്തകള്‍ അവതരിപ്പിച്ച ആദ്യകാലസൂഫികളും, “മുഅ്തസില” എന്നു വിളിക്കപ്പെട്ട സ്വതന്ത്രചിന്തകരും ഇങ്ങനെ ഒതുക്കപ്പെട്ടതിന്റെ ചോരപുരണ്ട ചരിത്രം 8-13 നൂറ്റാണ്ടുകളില്‍ ആഴത്തില്‍ കിടക്കുന്നുണ്ട്. മുസ്‌ലീം സ്ത്രീയെ നിശബ്ദമാക്കുന്നതിന്റെയും, തളച്ചിടുന്നതിന്റെയും ചരിത്രം തുടങ്ങുന്നത്, ഇസ്‌ലാമികഗ്രന്ഥങ്ങളുടെ ആഖ്യാനങ്ങളിലേക്കും അര്‍ത്ഥങ്ങളിലേക്കും രാജാധികാരത്തിന്റെ ആവശ്യങ്ങള്‍ സന്നിവേശിപ്പിക്കാന്‍ തുടങ്ങിയത് മുതലാണ് എന്ന് ചുരുക്കിപ്പറയാന്‍ കഴിയും.
പ്രാദേശിക ഫ്യൂഡല്‍ അവസ്ഥകളുടേയും, മതരാഷ്ട്ര അവസ്ഥയുടെയും, മുസ്‌ലീം സമൂഹങ്ങളിലെ വംശീയ/വരേണ്യ മേധാവിത്വത്തിന്റെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പൊതുഇടങ്ങളിലെ സ്ത്രീയുടെ ദൃശ്യവും, ശബ്ദവും പ്രവാചക ഇസ്‌ലാം തുറന്ന് കൊടുക്കാന്‍ ശ്രമിച്ച സാധ്യതകള്‍ ഇസ്‌ലാമികബോധനമണ്ഡലങ്ങളില്‍ നിന്ന് പിന്‍വലിക്കപ്പെടുകയും പുരുഷ-നിര്‍മ്മിത ആഖ്യാനങ്ങള്‍ മുഖ്യധാരയായി മാറുകയും ചെയ്തു.
പ്രാദേശിക ഫ്യൂഡല്‍ അവസ്ഥകളുടേയും, മതരാഷ്ട്ര അവസ്ഥയുടെയും, മുസ്‌ലീം സമൂഹങ്ങളിലെ വംശീയ/വരേണ്യ മേധാവിത്വത്തിന്റെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പൊതുഇടങ്ങളിലെ സ്ത്രീയുടെ ദൃശ്യവും, ശബ്ദവും പ്രവാചക ഇസ്‌ലാം തുറന്ന് കൊടുക്കാന്‍ ശ്രമിച്ച സാധ്യതകള്‍ ഇസ്‌ലാമികബോധനമണ്ഡലങ്ങളില്‍ നിന്ന് പിന്‍വലിക്കപ്പെടുകയും പുരുഷ-നിര്‍മ്മിത ആഖ്യാനങ്ങള്‍ മുഖ്യധാരയായി മാറുകയും ചെയ്തു.
അതുകൊണ്ട് തന്നെയാണ് സ്ത്രീയുമായുള്ള വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ഖദീജ, ആയിശ തുടങ്ങിയ പ്രവാചകപത്‌നിമാരെയും മറ്റുചില പ്രമുഖ സ്ത്രീകളെയും ഏഴാം നൂറ്റാണ്ടില്‍ നിന്ന് നിരന്തരമായി അവതരിപ്പിക്കേണ്ട അവസ്ഥയുണ്ടാകുന്നത്. എട്ടുമുതല്‍ പത്തൊമ്പത് വരെയുള്ള കാലയളവിലെ മുസ്‌ലിം സ്ത്രീ എവിടെ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമായിതന്നെ കിടക്കുന്നുണ്ട്. ഈ സമയത്തെ ചരിത്രത്തില്‍ നിന്ന് സ്ത്രീകള്‍ മുസ്‌ലീം പണ്ഡിതന്മാരാല്‍ ഏകദേശം മറക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ ചരിത്രകാരന്മാര്‍ ഇത് വരെ അന്വേഷണവിധേയമാക്കിയിട്ടില്ല എന്നതാണ് ഏറെ കൗതുകരം.
കേരളത്തിലെ ഇസ്‌ലാമിക പഠനം, പ്രത്യേകിച്ച് പള്ളിദര്‍സുകള്‍, അറബിക്കോളേജുകള്‍ എന്നിവയുമായി ബന്ധപ്പെട്ടവ ചെറുതായി പരാമര്‍ശിക്കേണ്ടത് പ്രധാനമാണെന്ന് തോന്നുന്നു. ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടുന്ന ഗ്രന്ഥങ്ങളുടെ മതപരമായ വായനകള്‍ക്കപ്പുറം അറിവുല്‍പ്പാദനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും, അവയുടെ ചരിത്രസമയത്തെക്കുറിച്ചും, ഗ്രന്ഥങ്ങളുടെ ശാക്തിക പരിസരങ്ങളെപ്പറ്റിയുമുള്ള ഒരു വിജ്ഞാനവ്യവഹാരം അതില്‍ ശക്തിപ്രാപിച്ചിട്ടില്ല എന്ന് പറയാം. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ മധ്യകാലകൃതികള്‍ അതത് കാലത്തെ ശാക്തികമത്സരങ്ങളുടെയും, സംഘര്‍ഷങ്ങളുടെയും സാഹചര്യങ്ങളില്‍നിന്നും ഉയര്‍ന്നുവന്നതാണ് എന്ന തിരിച്ചറിവ് ഈ വിവാദസമയങ്ങളില്‍ പ്രസക്തം തന്നെയാണ്.
അതുകൊണ്ട് തന്നെ ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള ഇസ്‌ലാമികഗ്രന്ഥങ്ങളെ അതിന്റെ ചരിത്രസമയങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്തുള്ള വായന ആണധികാരത്തെ നിലനിര്‍ത്തുന്നതിന്റെ ഭാഗമാണ് എന്ന പ്രമുഖ ഇസ്‌ലാമികഫെമിനിസ്റ്റുകളുടെ അഭിപ്രായം പരിഗണിക്കേണ്ടത് തന്നെയാണ്. ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍, അധികാരത്തിന്റെയും ആണ്‍ശബ്ദങ്ങളുടെയും നാള്‍വഴികളിലൂടെ സഞ്ചരിച്ചതുകൊണ്ടുതന്നെ അവയുടെ ഘടനകളെ തീര്‍ച്ചയായും തിരിച്ചറിയേണ്ടതുണ്ട്.
അതുകൊണ്ട് തന്നെ ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള ഇസ്‌ലാമികഗ്രന്ഥങ്ങളെ അതിന്റെ ചരിത്രസമയങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്തുള്ള വായന ആണധികാരത്തെ നിലനിര്‍ത്തുന്നതിന്റെ ഭാഗമാണ് എന്ന പ്രമുഖ ഇസ്‌ലാമികഫെമിനിസ്റ്റുകളുടെ അഭിപ്രായം പരിഗണിക്കേണ്ടത് തന്നെയാണ്.
ആധുനികതയുടേയും ഈജിപ്ഷ്യന്‍ ഇസ്‌ലാമിക് പുനരുത്ഥാന ആശയങ്ങളുടെയും സ്വാധീനത്താല്‍ 19-ാം നൂറ്റാണ്ട് മുതല്‍ ശക്തമാകാന്‍ തുടങ്ങിയ ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് ലിംഗനീതി/സമത്വം തുടങ്ങിയവയെക്കുറിച്ച് കൃത്യമായ ഉള്‍ക്കാഴ്ചയില്ലാതെ പോകുന്നതിനു കാരണം സ്റ്റേറ്റിന്റെയും അധികാരത്തിന്റെയും വരേണ്യതയുടെയും ഭാഗത്തുനിന്ന് ഇസ്‌ലാമിക ദര്‍ശനങ്ങള്‍ക്ക് ശബ്ദം കൊടുത്തിരുന്ന പണ്ഡിതരെയാണ് അവര്‍ മിക്കവാറും പിന്തുടരുന്നത് എന്നാണെന്ന് മനസിലാക്കാം.
ഈ പരിസരത്ത് നിന്ന് കേരളത്തിലെ ഇസ്‌ലാമിക നവോത്ഥനത്തെ ആദ്യമായി അടയാളപ്പെടുത്തിയവരില്‍ പ്രമുഖനായ സനഉള്ളമക്തിതങ്ങളില്‍ നിന്ന് തന്നെ തുടങ്ങുണ്ട് സ്ത്രീ വിഷയങ്ങളിലുള്ള അവ്യക്തതയും സന്ദേഹങ്ങളും. ഇതുകൊണ്ട് തന്നെയാണ് മധ്യകാലസ്റ്റേറ്റിന്റെ ഭാഗമായ പണ്ഡിതഭാഷ്യത്തെ പിന്‍തുടരുന്ന പാരമ്പര്യസുന്നി സംഘടനങ്ങളും 19-20 നൂറ്റാണ്ടുകളിലെ ഈജിപ്ഷ്യന്‍-ഇറാനിയന്‍ സ്റ്റേറ്റുകളുടെ ആഖ്യാനങ്ങളെ പിന്തുടരുന്ന ജമാഅത്ത് ഇസ്‌ലാമിയും 18-ാം നൂറ്റാണ്ടില്‍ ഒരു രാജഭരണത്തെ തന്നെ സ്ഥാപിച്ച വഹാബിസം പിന്തുടരുന്ന മുജാഹിദ് സംഘടനകളും സ്ത്രീവിഷയങ്ങളില്‍ ഒട്ടുമിക്കവാറും സമാനമായ അഭിപ്രായം പ്രകടിപ്പിക്കുന്നത്. ഫാറൂഖ് കോളേജ്, സ്ത്രീസംവരണം, റജീനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത് വളരെ വ്യക്തമായി കാണാനും കഴിഞ്ഞു.
അടുത്തപേജില്‍ തുടരുന്നു
മുസ്‌ലീം സ്ത്രീ “ശുദ്ധഇസ്‌ലാമി”ന്റെ ശാരീരികമായ നിര്‍മ്മാണത്തിലെ മുസ്‌ലീം ജൈവിക അസംസ്‌കൃത വസ്തുവാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് മുസ്‌ലീം സംഘടനകളിലെ ആണധികാരത്തിന്റെ തുടര്‍ച്ചയെ നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. അതിനാല്‍ മുസ്‌ലീം സ്ത്രീ ആണുങ്ങളില്‍ നിന്ന് മാറിയിരിക്കേണ്ടവളും ലിംഗനീതി/സമത്വം എന്നിവ ആവശ്യപ്പെടാന്‍ പാടില്ലാത്തവളാണെന്നും, അവള്‍ ശാരീരികമായും മാനസികമായും ദുര്‍ബ്ബലയാണെന്നതും നിരന്തരം പറയേണ്ടിവരുന്നു നവപൗരോഹിത്യത്തിന്.
നവപൗരോഹിത്യവും, സ്വത്വയുദ്ധവും, ആധുനിക മുസ്‌ലീംസ്ത്രീയും.
മുസ്‌ലീം സ്ത്രീ “ശുദ്ധഇസ്‌ലാമി”ന്റെ ശാരീരികമായ നിര്‍മ്മാണത്തിലെ മുസ്‌ലീം ജൈവിക അസംസ്‌കൃത വസ്തുവാണെന്ന് വരുത്തിത്തീര്‍ക്കേണ്ടത് മുസ്‌ലീം സംഘടനകളിലെ ആണധികാരത്തിന്റെ തുടര്‍ച്ചയെ നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. അതിനാല്‍ മുസ്‌ലീം സ്ത്രീ ആണുങ്ങളില്‍ നിന്ന് മാറിയിരിക്കേണ്ടവളും ലിംഗനീതി/സമത്വം എന്നിവ ആവശ്യപ്പെടാന്‍ പാടില്ലാത്തവളാണെന്നും, അവള്‍ ശാരീരികമായും മാനസികമായും ദുര്‍ബ്ബലയാണെന്നതും നിരന്തരം പറയേണ്ടിവരുന്നു നവപൗരോഹിത്യത്തിന്.
മണ്ഡല്‍കമ്മീഷനാനന്തരസമയത്ത്, പുതിയ സാധ്യതകളും, ചലനങ്ങളും അന്വേഷിക്കുകയും, മതത്തിനുള്ളിലെ ജൈവികമായ ഒരു സ്ഥാനത്തിനപ്പുറം, ഭരണഘടന, മതേതര സാമൂഹികത, പൗരാവകാശം, സ്വത്വവ്യക്തത എന്നിവ അന്വേഷണപരിധിയിലേക്ക് കൊണ്ടുവരികയും ചെയ്തിട്ടുണ്ട് മുസ്‌ലീം സ്ത്രീകള്‍. ഈ സ്ത്രീയുടെ ദൃശ്യം, ഇപ്പോഴും വരേണ്യത, തറവാട്, അധികാരരാഷ്ട്രീയം തുടങ്ങിയ പാരമ്പര്യഘടനക്കുള്ളില്‍ നിന്ന് മതവ്യാവഹാരം നടത്തുന്ന പൗരോഹിത്യത്തിന് തികച്ചും അലോസരമുണ്ടാക്കിയിട്ടുണ്ട്.
മതത്തിന്റെ കമ്പോളസാദ്ധ്യതകള്‍ ശക്തമാവുകയും ഓരോ സംഘടനകളും അവരുടേതായ ആസ്തികതയുടെ തെരുവുകള്‍ (Piety Streets) തുടങ്ങുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു സമകാലിക കേരളത്തില്‍. ഈ ലാഭക്കമ്പോളത്തില്‍ അനുസരണയും വിധേയത്വവുമുള്ള സ്ത്രീയെ മാത്രമേ സ്ഥിരം ഉപഭോക്താവായി നിലനിര്‍ത്താന്‍ പറ്റൂ എന്ന് നവപൗരോഹിത്യം മനസ്സിലാക്കുന്നു.
പൊതുരംഗത്ത് സ്ത്രീകള്‍ ചതുര്‍ത്തിയാകുമ്പോഴും മൂലധനവല്‍ക്കരിക്കപ്പെട്ട മതപ്രസംഗങ്ങള്‍, അത്ഭുതക്കഴിവുകളുടെ കച്ചവടങ്ങള്‍ തുടങ്ങിയവയുടെ പ്രധാന ഉപഭോക്താക്കളായും വരുമാനദായകരായും സ്ത്രീകളെ നിലനിര്‍ത്തേണ്ടതുള്ളതുകൊണ്ടുതന്നെ അവളുടെ പ്രസവത്തിനുള്ള കഴിവിന്റെയും കുട്ടികളെ നോക്കാനുള്ള കഴിവിന്റെയും ആഘോഷം നവപൗരോഹിത്യം മുന്‍കൈയ്യെടുത്ത് നടത്തുന്നു.
പൊതുരംഗത്ത് സ്ത്രീകള്‍ ചതുര്‍ത്തിയാകുമ്പോഴും മൂലധനവല്‍ക്കരിക്കപ്പെട്ട മതപ്രസംഗങ്ങള്‍, അത്ഭുതക്കഴിവുകളുടെ കച്ചവടങ്ങള്‍ തുടങ്ങിയവയുടെ പ്രധാന ഉപഭോക്താക്കളായും വരുമാനദായകരായും സ്ത്രീകളെ നിലനിര്‍ത്തേണ്ടതുള്ളതുകൊണ്ടുതന്നെ അവളുടെ പ്രസവത്തിനുള്ള കഴിവിന്റെയും കുട്ടികളെ നോക്കാനുള്ള കഴിവിന്റെയും ആഘോഷം നവപൗരോഹിത്യം മുന്‍കൈയ്യെടുത്ത് നടത്തുന്നു.
വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നവസലഫി വിഭാഗത്തിലെ ഒരു പണ്ഡിതന്റെ സാമൂഹ്യമാധ്യമങ്ങളില്‍ വളരെയധികം പ്രചരിച്ച ഒരു വീഡിയോ നവ-പൗരോഹിത്യത്തിന്റെ അക്രമാസക്തമായ യാഥാസ്ഥിതികതതന്നെയാണ് കാണിക്കുന്നത്. “ഗര്‍ഭമുള്ള മുസ്‌ലീം സ്ത്രീ ഡോക്ടറുടെ അടുത്തുപോകുന്നത് ശിര്‍ക്കാണ്, കാരണം പ്രസവിപ്പിക്കല്‍ ദൈവത്തിന്റെ ജോലിയാണ്, അതേപോലെ വാക്‌സിനേഷനും ശിര്‍ക്കാണ്”, എന്നാണ് ഇയാളുടെ വാദം.
ഡോക്ടര്‍, വാക്‌സിനേഷന്‍, ആധുനികവിദ്യാഭ്യാസം, സംഗീതം, ജോലി തുടങ്ങിയവയെല്ലാം മുസ്‌ലീംസ്ത്രീക്ക് നിഷിദ്ധമാക്കുന്ന ഒരു നവപൗരോഹിത്യം എല്ലാ സംഘടനകളിലും ഉയര്‍ന്നുവരുന്നതായി കാണാം. പൊതു ആശുപത്രികള്‍, പൊതു ചികിത്സകന്‍, ലാബോറട്ടറി, ഫാര്‍മസി തുടങ്ങിയ ആശയങ്ങള്‍ രൂപപ്പെട്ട് വരുന്നത് മധ്യകാല ഇസ്‌ലാമിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടാണ് എന്ന ചരിത്രത്തെപോലും ഇവര്‍ നിശബ്ദരാക്കുന്നു.
നവ-സലഫിസത്തിലെ ഒരു വിഭാഗം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, വോട്ട് ചെയ്യല്‍ ശിര്‍ക്ക് ആണെന്ന ധാരണയിലെത്തുകയും അതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും വാര്‍ഡുതലത്തില്‍ നടത്തിയ അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. ചുരുക്കത്തില്‍ തീവ്രമതാത്മകതയുടെ പരിസരങ്ങളില്‍ “തങ്ങളുടേത് മാത്രമാണ്” ഇസ്‌ലാം എന്ന പ്രഖ്യാപനങ്ങളുടെ ഭാഗമായിട്ട് തന്നെയാണ് തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍.
ലിംഗസമത്വം, ലിംഗനീതി എന്നിവ ചൂണ്ടിക്കാണിക്കുമ്പോള്‍ ശാരീരികമായ വ്യത്യാസങ്ങളെയും ജൈവികപ്രക്രിയകളെയും ചൂണ്ടിക്കാട്ടി “സമത്വം സാധ്യമല്ല” എന്ന പരിഹാസ്യനിലപാടാണ് നവപൗരോഹിത്യവും അത് ആഘോഷിക്കുന്ന ആണ്‍ആള്‍ക്കൂട്ടങ്ങളും ചെയ്യുന്നത്. സമത്വമെന്നത് അവസരങ്ങളുടെയും ഇടപെടലുകളുടെയും തിരഞ്ഞെടുപ്പുകളുടെയും സാമൂഹ്യഇടപെടലുകളുടെയും ക്രിയാത്മകതയുടെയും നീതിപൂര്‍വ്വമായ വിഭജനവും പങ്കാളിത്തവും ഉറപ്പ് വരുത്തുക എന്ന പ്രാഥമിക ധാരണപോലും പൗരോഹിത്യവും ആണ്‍സംഘടനകളും ഉള്‍ക്കൊള്ളാത്തത് ജൈവക്രിയകള്‍ക്കപ്പുറത്ത് സ്ത്രീസ്വത്വത്തിന് നിലനില്‍പ്പില്ല എന്ന വരേണ്യധാരണകളെ സ്‌നേഹിക്കുന്നതുകൊണ്ടുതന്നെയാണ്.
മതബോധം രൂപപ്പെടുന്നതിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു തന്നെയാണ് അവ കിടക്കുന്നത്. പുനരുത്ഥാനാനന്തര മുസ്‌ലീം സമൂഹങ്ങളുടെ മതബോധത്തെ നിയന്ത്രിക്കുന്ന പഠനസംസ്‌കാരം “കേള്‍വി”യില്‍ അധിഷ്ഠിതമാണ്. ഇതാണ് ഇസ്‌ലാമിന്റെ പഠനസംസ്‌കാരം, മറ്റുള്ളവ ആധുനികതയുടെ അറിവധികാരത്തിന്റെ ഭാഗമാണ് എന്ന സിദ്ധാന്തവും പുതുതായ് ഉയര്‍ന്നു വരുന്നതായി കാണാം ഈ സമയത്ത്. ഇസ്‌ലാം മുന്നോട്ടു വെച്ച ജ്ഞാനശാസ്ത്രത്തിന്റെ വിപ്ലവാത്മക വശം തന്നെ “സാമൂഹ്യ കേള്‍വിയില്‍” നിന്ന് വ്യക്തികളിലേക്ക് വളരുന്ന സ്വയം പഠനത്തിന്റെ താണ് എന്നത് തന്നെയാണ് ഖുര്‍ആനിന്റെ ആദ്യ സൂക്തം തന്നെ വ്യക്തമാക്കുന്നത്. കാരണം ഇവിടെ കേള്‍പ്പിക്കുന്നവര്‍-കേള്‍ക്കുന്നവര്‍-കേള്‍ക്കേണ്ടവര്‍ എന്ന അധികാരശ്രേണി നിലനില്‍കുന്നില്ല എന്നത് തന്നെ. പഠനങ്ങളെ വീണ്ടും കേള്‍വിയിലേക്ക് ചുരുക്കുമ്പോള്‍ പൗരോഹിത്യത്തിന്റെ അധികാരത്തിനു പ്രകടമായിത്തന്നെയുള്ള പിന്തുണ പ്രഖ്യപിക്കുന്നതായി അനുഭവപ്പെടുന്നു.
സ്വതന്ത്രമായ ഒരു മതബോധമുണ്ടാക്കാന്‍ വായനയിലധിഷ്ഠിതമായ ഒരു ബോധനമാര്‍ഗ്ഗം അത്യാവശ്യമാണെന്നിരിക്കെ, സംഘടനകളുടെ കമ്പോളാവശ്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിച്ച് അവതരിപ്പിക്കുന്ന കേള്‍വികളാണ് പുതിയ ആള്‍ക്കൂട്ടത്തിന്റെ മതബോധം. “സംശയം”, “സ്വതന്ത്ര അന്വേഷണം” എന്നിവ വിജ്ഞാനധാരകളായി തന്നെ വളര്‍ച്ചപ്രാപിച്ച ഇസ്ലാമിക ചരിത്രത്തെ നിശബ്ദമാക്കി, ആണ്‍വിധേയത്വം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന പൗരോഹിത്യത്തിന് സ്ത്രീയേയും മെരുക്കേണ്ടതും അത്യാവശ്യമാണ്.
മൂന്നാംലോക കേളനിരാജ്യങ്ങളായ ഇറാന്‍, ഈജിപ്ത്, മൊറോക്കോ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ മാത്രമല്ല ഉത്തരേന്ത്യയിലടക്കം സ്റ്റേറ്റിന്റെയും മതമേധാവിത്വത്തിന്റെയും അപ്പുറത്ത് അതിശക്തമായി നിലനിന്നിരുന്ന മുസ്‌ലീം സ്ത്രീ ശബ്ദങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്. യുദ്ധം, ആഭ്യന്തരകലാപങ്ങള്‍, കൂട്ടപ്പാലായനങ്ങള്‍ എന്നിവ സൃഷ്ടിച്ച സംഘര്‍ഷങ്ങളും ചലനങ്ങളും ആണധികാരത്തെ എതിര്‍ക്കുന്ന സ്ത്രീപക്ഷവായനകള്‍ ഖുര്‍ആനിലേക്കും ഇസ്‌ലാമിക അറിവ് പരിസരങ്ങളിലേക്കും കൊണ്ടുവരണമെന്ന് ശക്തമായി വാദിക്കുവാനുള്ള ആര്‍ജ്ജവം അവര്‍ക്ക് കൊടുത്തിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
ഈ ആള്‍ക്കൂട്ടമനശാസ്ത്രത്തെ പ്രതിരോധിക്കാന്‍ കേരളത്തിലെ മുസ്‌ലീം വനിത സംഘടനകളും തയ്യാറാവാത്തത് യഥാര്‍ത്ഥത്തില്‍ സ്വാഭാവികമാണ്. കേരളത്തിലെ മുസ്‌ലീം-സ്ത്രീകൂട്ടായ്മകളെ പുരുഷകേന്ദ്രീകൃതവും അധികാരവും സ്ഥാപനവല്‍ക്കരിക്കപ്പെട്ട പുരുഷസംഘടനകളുടെ അനുശബ്ദവുമായി നിലനിര്‍ത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കര്‍തൃത്വത്തിന്റെ വളരെ ലളിതവും ഉപരിപ്ലവവുമായ വായനയിലൂടെ ഈ സംവിധാനത്തെ നിലനിര്‍ത്താനുള്ള സൈദ്ധാന്തിക ശ്രമങ്ങള്‍, പ്രത്യേകിച്ച് ഇസ്‌ലാമിസ്റ്റ് വ്യവഹാരത്തില്‍ അതുകൊണ്ട് തന്നെ വ്യാപകവുമാണ്.
മൂന്നാംലോക കേളനിരാജ്യങ്ങളായ ഇറാന്‍, ഈജിപ്ത്, മൊറോക്കോ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ മാത്രമല്ല ഉത്തരേന്ത്യയിലടക്കം സ്റ്റേറ്റിന്റെയും മതമേധാവിത്വത്തിന്റെയും അപ്പുറത്ത് അതിശക്തമായി നിലനിന്നിരുന്ന മുസ്‌ലീം സ്ത്രീ ശബ്ദങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്. യുദ്ധം, ആഭ്യന്തരകലാപങ്ങള്‍, കൂട്ടപ്പാലായനങ്ങള്‍ എന്നിവ സൃഷ്ടിച്ച സംഘര്‍ഷങ്ങളും ചലനങ്ങളും ആണധികാരത്തെ എതിര്‍ക്കുന്ന സ്ത്രീപക്ഷവായനകള്‍ ഖുര്‍ആനിലേക്കും ഇസ്‌ലാമിക അറിവ് പരിസരങ്ങളിലേക്കും കൊണ്ടുവരണമെന്ന് ശക്തമായി വാദിക്കുവാനുള്ള ആര്‍ജ്ജവം അവര്‍ക്ക് കൊടുത്തിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
എന്നാല്‍ സ്വതന്ത്രമായി ശബ്ദമുയര്‍ത്തുന്ന മുസ്‌ലീം സ്ത്രീയെ “”അപൂര്‍ണ്ണ/ചീത്ത”” സ്ത്രീയായി നിരന്തരമായി മുദ്രകുത്തി സമുദായത്തിന്റെ ഉള്ളില്‍തന്നെ അപരവല്‍ക്കരണം നടത്തുവാനും ശത്രുവായി മുദ്രകുത്തുവാനും സംഘടനകളുടെ ആണ്‍ശബ്ദങ്ങള്‍ക്ക് കഴിയുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മദ്രസ അനുഭവങ്ങള്‍ പങ്ക് വെച്ച പത്രപ്രവര്‍ത്തക റജീനയുടെ വിഷയം. മാത്രമല്ല റജീനക്ക് പിന്തുണപ്രഖ്യാപിച്ച് ഒരു മുസ്‌ലീം വനിതാ സംഘടനപോലും പരസ്യമായി രംഗത്ത് വരാതിരുന്നത് നിയന്ത്രണം, കര്‍തൃത്വം തുടങ്ങിയ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിത്തന്നെ വേണം പരിശോധിക്കാന്‍.
ചുരുക്കത്തില്‍, ഏകമാനമായ “മുസ്‌ലീം സമുദായം” എന്ന കാല്‍പ്പനിക സംവിധാനത്തിലെ ജൈവപ്രജകള്‍ എന്നതിനപ്പുറം, ശരീരവും ശബ്ദവും വ്യക്തിത്വവും ഇടങ്ങളും മുസ്‌ലീംസ്ത്രീക്ക് പ്രവാചക ഇസ്‌ലാം തുടര്‍ന്ന് കൊടുക്കുകയും, തുടര്‍ന്നുണ്ടായ ആവശ്യങ്ങളെ നിറവേറ്റുവാന്‍ നിലവിലുള്ള ഭരണഘടന സംവിധാനങ്ങളെ അവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുമെന്നും സമ്മതിച്ചുകൊടുക്കാന്‍ നവപൗരോഹിത്യം തയ്യാറല്ല.
അധികാരത്തിന്റെയും ആണ്‍മേല്‍ക്കോയ്മയുടെയും ഭാഷയിലേക്ക് ഇസ്‌ലാമികമൂല്യങ്ങളെ ചുരുക്കിയ പൗരോഹിത്യപണ്ഡിതന്മാരുടെ ഭാരം ചുമക്കേണ്ടത് തങ്ങളുടെ മതബാധ്യതയല്ല എന്ന് തിരിച്ചറിയുന്ന, ചെറുതെങ്കിലും ശക്തമായ ഒരു സ്ത്രീബോധത്തെ വിഹ്വലതയോടെതന്നെയാണ് കേരളത്തിലെ മുസ്‌ലീം സംഘടനകള്‍ നോക്കിക്കാണുന്നത്. അതുകൊണ്ട് തന്നെ എല്ലാ തരത്തിലുള്ള ആന്തരികവിമര്‍ശനങ്ങളും ഇസ്‌ലാമോഫോബിയയായും, സവര്‍ണ്ണ-ലിബറല്‍ സ്വീകാര്യതക്ക് വേണ്ടിയാണെന്നുമുള്ള സിദ്ധാന്തത്തെ ആഘോഷിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലെ ഒരു ആക്രോശകൂട്ടായ്മയെ നിലനിര്‍ത്താന്‍ എല്ലാ സംഘടനകളിലെയും തീവ്രപൗരോഹിത്യത്തിനും അതി സ്വത്വവാദികള്‍ക്കും കഴിഞ്ഞിട്ടുണ്ട്.