കൊച്ചി: നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് വനിത സംരംഭകയെ ആക്രമിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞതോടെ മാപ്പു ചോദിച്ച് രാഹുല്‍ ഈശ്വര്‍. ഇസ്‌ലാമോഫോബിയയില്‍ നിന്ന് ഉടലെടുത്ത വാര്‍ത്തയായിരുന്നു അതെന്നും ഇത്തരം വാര്‍ത്തകളില്‍ കൂടുതല്‍ ജാഗ്രത കാണിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിനും പന്നിയിറച്ചി വിളമ്പിയതിനും തന്നെ ആക്രമിച്ചെന്ന് പറഞ്ഞ് തുഷാര അജിത്ത് എന്ന വനിതാ സംരംഭക രംഗത്തെത്തിയിരുന്നു. ഇത് സംഘപരിവാറുകാരും ഏറ്റെടുത്തിരുന്നു.
എന്നാല്‍ കെട്ടിട തര്‍ക്കമാണ് വഴക്കില്‍ കലാശിച്ചതെന്നും മറ്റ് ആരോപണങ്ങള്‍ ശരിയല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
തുഷാര അജിത്തും സംഘവും കാക്കനാട്ടെ വര്‍ഗീസ് എന്നയാളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെയിന്‍ റെസ്റ്റൊ കഫേ നടത്തുന്ന ബിനോജ്, നകുല്‍ എന്നിവരെ ആക്രമിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഇവരുടെ പരാതിയില്‍ തുഷാരയ്ക്കും സംഘത്തിനുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാക്കളുടെ കഫേ പ്രവര്‍ത്തിക്കുന്ന കെട്ടിടം സ്വന്തമാക്കാന്‍ തുഷാര ശ്രമിച്ചിരുന്നു. ഇതിന്റെ പേരിലാണ് തര്‍ക്കമുണ്ടായത്.
കഫേയ്ക്ക് മുന്നില്‍ വെച്ചിരുന്ന ബോര്‍ഡ് എടുത്തുമാറ്റി തുഷാര പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. തുഷാരയ്ക്കൊപ്പമുണ്ടായിരുന്നവര്‍ നകുലിന്റെ കാലിന് വെട്ടി പരിക്കേല്‍പ്പിച്ചു.
തുഷാരയ്ക്ക് പിന്തുണയുമായി ബി.ജെ.പി സഹയാത്രികരായ ശങ്കു ടി. ദാസ്, ലസിത പാലക്കല്‍ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Thushara Ajith Non Halal Food Rahul Easwar