കൊച്ചി: നോണ്‍ ഹലാല്‍ ഭക്ഷണം വിളമ്പിയതിന് വനിത സംരംഭകയെ ആക്രമിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞതോടെ മാപ്പു ചോദിച്ച് രാഹുല്‍ ഈശ്വര്‍. ഇസ്‌ലാമോഫോബിയയില്‍ നിന്ന് ഉടലെടുത്ത വാര്‍ത്തയായിരുന്നു അതെന്നും ഇത്തരം വാര്‍ത്തകളില്‍ കൂടുതല്‍ ജാഗ്രത കാണിക്കുമെന്നും രാഹുല്‍ പറഞ്ഞു.
ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിനും പന്നിയിറച്ചി വിളമ്പിയതിനും തന്നെ ആക്രമിച്ചെന്ന് പറഞ്ഞ് തുഷാര അജിത്ത് എന്ന വനിതാ സംരംഭക രംഗത്തെത്തിയിരുന്നു. ഇത് സംഘപരിവാറുകാരും ഏറ്റെടുത്തിരുന്നു.
എന്നാല്‍ കെട്ടിട തര്‍ക്കമാണ് വഴക്കില്‍ കലാശിച്ചതെന്നും മറ്റ് ആരോപണങ്ങള്‍ ശരിയല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
തുഷാര അജിത്തും സംഘവും കാക്കനാട്ടെ വര്‍ഗീസ് എന്നയാളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെയിന്‍ റെസ്റ്റൊ കഫേ നടത്തുന്ന ബിനോജ്, നകുല്‍ എന്നിവരെ ആക്രമിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.
Sorry for the Fake News tweet. 🙏
I apologize for the tweet, I too feel for the fake news that #ThusharaAjith was attacked. It turns out that it is a mere fabricated incident arising out of Islamophobia. Will be careful in future.
ഇവരുടെ പരാതിയില്‍ തുഷാരയ്ക്കും സംഘത്തിനുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാക്കളുടെ കഫേ പ്രവര്‍ത്തിക്കുന്ന കെട്ടിടം സ്വന്തമാക്കാന്‍ തുഷാര ശ്രമിച്ചിരുന്നു. ഇതിന്റെ പേരിലാണ് തര്‍ക്കമുണ്ടായത്.