കൊച്ചി: നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിനും പന്നിയിറച്ചി വിളമ്പിയതിനും വനിതാ സംരഭകയായ തുഷാര അജിത്ത് ആക്രമിക്കപ്പെട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്.
കെട്ടിട തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിഷയത്തെ മറച്ചുപിടിച്ച് മനപൂര്‍വം അന്യമത വിദ്വേഷം പ്രചരിപ്പിച്ചാണ് സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
തുഷാരയും സംഘവും കാക്കനാട്ടെ വര്‍ഗീസ് എന്നയാളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെയിന്‍ റെസ്റ്റൊ കഫേ നടത്തുന്ന ബിനോജ്, നകുല്‍ എന്നിവരെ ആക്രമിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഇവരുടെ പരാതിയില്‍ തുഷാരയ്ക്കും സംഘത്തിനുമെതിരെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.
യുവാക്കളുടെ കഫേ പ്രവര്‍ത്തിക്കുന്ന കെട്ടിടം സ്വന്തമാക്കാന്‍ തുഷാര ശ്രമിച്ചിരുന്നെന്നും ഇതിന്റെ പേരിലാണ് തര്‍ക്കമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്.
കഫേയ്ക്ക് മുന്നില്‍ വെച്ചിരുന്ന ബോര്‍ഡ് എടുത്തുമാറ്റി തുഷാര പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. തുഷാരയ്‌ക്കൊപ്പമുണ്ടായിരുന്നവര്‍ നകുലിന്റെ കാലിന് വെട്ടി പരിക്കേല്‍പ്പിച്ചു. ഇദ്ദേഹം ചികിത്സയിലാണ്.
അതേസമയം തുഷാരയ്ക്ക് പിന്തുണയുമായി ബി.ജെ.പി സഹയാത്രികരായ ശങ്കു ടി. ദാസ്, ലസിത പാലക്കല്‍ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Thushara Ajith Fake campaign Non Halal Board Sanghparivar