| Sunday, 17th March 2019, 10:38 am

തുഷാർ തൃശൂരിൽ മത്സരിക്കുമോ?; തുഷാർ വെള്ളാപ്പള്ളി അമിത് ഷായുമായി ഇന്ന് ദൽഹിയിൽ ചർച്ച നടത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്സഭ തെര‍ഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് ചർച്ച നടത്തും. ഇന്ന് രാവിലെ 11 മണിയോടെ ദൽഹിയിൽ വെച്ചാകും ഇവരുടെ കൂടിക്കാഴ്ച നടക്കുക. തുഷാർ വെള്ളാപ്പള്ളി മൽസരിക്കുമോ ഇല്ലയോ എന്നതിൽ തീരുമാനത്തിൽ എത്താനാണ് ചർച്ച. കൂടിക്കാഴ്ചയിൽ ബി.ഡി.ജെ.എസിന് ലഭിക്കാവുന്ന സീറ്റുകളുടെ എണ്ണത്തിലും തീരുമാനമായേക്കും

Also Read എറണാകുളത്ത് കെ.വി തോമസിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം; നീക്കങ്ങള്‍ ടോം വടക്കന്റെ നേതൃത്വത്തില്‍

തുഷാർ മത്സരിക്കണമെന്ന ആവശ്യം അമിത് ഷാ വീണ്ടും മുന്നോട്ട് വെക്കും എന്നാണു സൂചനകൾ. മൽസരിക്കണമെങ്കിൽ എസ്.എൻ.ഡി.പി.യിലെ സ്ഥാനങ്ങൾ രാജിവെക്കേണ്ടി വരുമെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയാണ് ഈ കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ തുഷാറിനെ അനുവദിക്കാത്തത്.

തുഷാർ മൽസരിക്കാൻ വിസമ്മതിച്ചാൽ തൃശൂർ ലോക്സഭാ സീറ്റ് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് നൽകാനാണ് ബി.ജെ.പി. പദ്ധതിയിടുന്നത്. ഇങ്ങനെ സംഭവിച്ചാൽ പത്തനംതിട്ടയിൽ പി.എസ്. ശ്രീധരൻ പിള്ളയോ അൽഫോൻസ് കണ്ണന്താനമോ ആകും സ്ഥാനാർത്ഥിയാകുക.

Also Read ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന് ഒമ്പത് മിനുട്ട് മുന്‍പ് ഭീകരവാദി “മാനിഫെസ്റ്റോ” അയച്ചു തന്നെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

വയനാട്, ഇടുക്കി, എറണാകുളം, തൃശ്ശൂർ, ആലത്തൂർ, മണ്ഡലങ്ങളാണ് നിലവിൽ ബി.ജെ.പി. ബി.ഡി.ജെ.എസിന് നൽകിയത്. ബി.ഡി.ജെ.എസിന്റെ തൃശ്ശൂർ മണ്ഡലം ബി.ജെ.പിക്ക് വിട്ടുനൽകുകയാണെങ്കിൽ ആറ്റിങ്ങലോ ആലപ്പുഴയോ മണ്ഡലങ്ങൾ ബി.ജെ.പിക്ക് പകരം നൽകേണ്ടി വരും.

We use cookies to give you the best possible experience. Learn more