തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പുതിയനയങ്ങളുമായി ബി.ജെ.പി രംഗത്ത്. നിലവിലെ ബി.ഡി.ജെ.എസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്കാന് ബി.ജെ.പി തീരുമാനിച്ചു.
ഉത്തര്‍പ്രദേശില്‍ നിന്നാണ് തുഷാര്‍ മത്സരിക്കാനൊരുങ്ങുന്നത്. അടുത്ത ആഴ്ച തന്നെ നാമനിര്‍ദ്ദേശ പത്രിക നല്‍കുമെന്നാണ് അറിയുന്നത്.
രാജ്യസഭാ സ്ഥാനാര്‍ഥിയായ തെരഞ്ഞെടുക്കപ്പെട്ട വിവരം ബി.ജെ.പി കേന്ദ്രനേതൃത്വം തന്നെയാണ് തുഷാറിനെ അറിയിച്ചത്.
അതേസമയം ബി.ഡി.ജെ.എസില്‍ നിന്നും പതിന്നാലുപേര്ക്ക് ഡയറക്ടര്‍ ബോര്‍ഡുകളില്‍ നിയമനം നല്‍കിയതായും ബി.ജെ.പി നേതൃത്വം അറിയിച്ചു. രാജന് കണ്ണാട്ടിന് മറൈന്‍ കോര്പ്പറേഷന് ചെയര്മാന് സ്ഥാനവും, കെ.കെ പൊന്നപ്പന് ഫിഷറീസ് ചെയര്മാന്സ്ഥാനവും നല്‍കിയതായി ഉത്തരവിട്ടിട്ടുണ്ട്.
updating….