കയ്യില്‍ ചര്‍ക്കയും മനസ്സില്‍ ഗോഡ്‌സെയും: മോദിയെ വിമര്‍ശിച്ച് ഗാന്ധിജിയുടെ പൗത്രന്‍
Daily News
കയ്യില്‍ ചര്‍ക്കയും മനസ്സില്‍ ഗോഡ്‌സെയും: മോദിയെ വിമര്‍ശിച്ച് ഗാന്ധിജിയുടെ പൗത്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th January 2017, 9:58 pm

thushar-gandhi

പ്രധാനമന്ത്രി പോളിസ്റ്റര്‍ കുപ്പായങ്ങളുടെ മോഡലാണ് എന്നാല്‍ ബാപ്പു  ഖദര്‍ ധരിച്ചാണ് ബക്കിങ്ഹാം പാലസിലേക്ക് പോയത്. അല്ലാതെ 10 ലക്ഷം രൂപയുടെ സ്യൂട്ട് ധരിച്ചല്ല. കയ്യില്‍ ചര്‍ക്കയും മനസില്‍ നാഥുറാമും. കോമാളിയെ കോമാളി എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്നും തുഷാര്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

മുംബൈ: കയ്യില്‍ ചര്‍ക്കയും മനസ്സില്‍ നാഥുറാം ഗോഡ്‌സെയും കൊണ്ട് നടക്കുന്നയാളാണ് മോദിയെന്ന് മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി. ഖാദിയുടെ കലണ്ടറിലും ഡയറിയിലും ഗാന്ധിജിയ്ക്ക് പകരം മോദിയുടെ ചിത്രം നല്‍കിയതിനോടുള്ള പ്രതികരണമായാണ് തുഷാര്‍ ഗാന്ധിയുടെ വാക്കുകള്‍.

Also read ഹിറ്റ്‌ലറും മുസ്സോളിനിയും ജനപ്രിയ ബ്രന്‍ഡുകള്‍ തന്നെ: ഗാന്ധിജിയേക്കാള്‍ ജനപ്രിയ ബ്രാന്‍ഡാണ് നരേന്ദ്ര മോദിയെന്ന പ്രസ്താവനയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി പോളിസ്റ്റര്‍ കുപ്പായങ്ങളുടെ മോഡലാണ് എന്നാല്‍ ബാപ്പു  ഖദര്‍ ധരിച്ചാണ് ബക്കിങ്ഹാം പാലസിലേക്ക് പോയത്. അല്ലാതെ 10 ലക്ഷം രൂപയുടെ സ്യൂട്ട് ധരിച്ചല്ല. കയ്യില്‍ ചര്‍ക്കയും മനസില്‍ നാഥുറാമും. കോമാളിയെ കോമാളി എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്നും തുഷാര്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കറന്‍സി നോട്ടുകളില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കുന്നതാണ് നല്ലതെന്നും  തുഷാര്‍ പറഞ്ഞു. ഹരിയാന മന്ത്രി അനില്‍ വിജിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായായിരുന്നു തുഷാറിന്റെ ഈ പ്രതികരണം.

അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ ആ പണം പല വൃത്തികെട്ട കാര്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ നോട്ടുകളില്‍ നിന്ന് ഗാന്ധി ചിത്രം ഒഴിവാക്കുന്നത് വളരെ നല്ലതായിരിക്കും എന്നായിരുന്നു തുഷാറിന്റെ വാക്കുകള്‍.