| Monday, 24th September 2018, 2:50 pm

ഗാന്ധിവധത്തിലെ കുറ്റാരോപിതര്‍ക്കെല്ലം ബന്ധമുള്ളത് ആര്‍.എസ്.എസും ഹിന്ദുമഹാസഭയുമായി; എന്നാല്‍ പങ്ക് ഒരിക്കലും അന്വേഷിച്ചില്ല; തുഷാര്‍ എ. ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഗാന്ധി വധത്തിലെ എല്ലാ കുറ്റാരോപിതര്‍ക്കും ബന്ധം ഉണ്ടായിരുന്നത് ആര്‍.എസ്.എസും, ഹിന്ദു മഹാസഭയും ആയിട്ടാണെന്ന് ഗാന്ധി കുടുംബത്തിലെ പിന്മുറക്കാരന്‍ തുഷാര്‍ എ. ഗാന്ധി. ഗാന്ധിയുടെ മകന്റെ മകന്റെ മകനാണ് തുഷാര്‍.

ഈ രണ്ട് സംഘടനകളുടെ പങ്ക് ഒരിക്കലും അന്വേഷിച്ചില്ലെന്നും മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ കുറിപ്പില്‍ തുഷാര്‍ പറയുന്നുണ്ട്.


ALSO READ: “നരേന്ദ്രഭായിയുമായുള്ള വ്യക്തിപരമായ അടുപ്പം അംബാനി കുടുംബത്തിന്റെ മഹാഭാഗ്യം”: മോദിയെ വാനോളം പുകഴ്ത്തിയുള്ള അനില്‍ അംബാനിയുടെ 2016ലെ കുറിപ്പ് ചര്‍ച്ചയാവുന്നു


ബാപ്പുവിന്റെ ജീവന്‍ എടുക്കാന്‍ അഞ്ച് പരാജയപ്പെട്ട ശ്രമങ്ങള്‍ നടന്നിരുന്നു. ഈ ശ്രമങ്ങള്‍ക്കെല്ലാം പുനെ, ഗോഡ്‌സെ, ആപ്‌തെ, ആര്‍.എസ്.എസ്, ഹിന്ദു മഹാസഭ എന്നിങ്ങനെയുള്ള പൊതുഘടകങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് ഒരിക്കലും അന്വേഷിക്കപ്പെട്ടിട്ടില്ല. തുഷാര്‍ എഴുതുന്നു.

ഗാന്ധി കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് വരെ തോക്ക് സംഘടിപ്പിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും, അത്ഭുതകരമായി അക്കാലത്തെ ഏറ്റവും മികച്ച തോക്കുകളില്‍ ഒന്ന് ഗോഡ്‌സെ സ്വന്തമാക്കിയത് കൊലപാതകം എത്രത്തോളം ആസൂത്രിതമായാണ് നടന്നതെന്നതിന്റെ സൂചനയാണെന്നും ഗാന്ധി പറയുന്നു.


ALSO READ: കോടതിയെ സമീപിക്കുന്നതില്‍ സഞ്ജീവ് ഭട്ടിനെ പൊലീസ് വിലക്കുന്നുവെന്ന് ഭാര്യ; ഗുജറാത്ത് സര്‍ക്കാരിന്റെ വിശദീകരണം തേടി സുപ്രീംകോടതി


ഒരു ദേശീയ സംഘടനയുടെ സഹായമില്ലാതെ തോക്ക് സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്നും, അത് എവിടെ നിന്ന് വന്നു എന്ന് ഒരിക്കലും അന്വേഷിക്കപ്പെട്ടിട്ടില്ലെന്നും തുഷാര്‍ കുറ്റപ്പെടുത്തുന്നു.

We use cookies to give you the best possible experience. Learn more