‘ഗാന്ധി വധക്കേസ് ഇന്നാണെങ്കില്‍ ഗോഡ്‌സേ കൊലപാതകിയുമാവും അതേ സമയം ദേശസ്‌നേഹിയും ആവും’ ഇങ്ങനെയാണ് അയോധ്യ ഭൂമി തര്‍ക്ക കേസിലെ വിധിയോട് മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി പ്രതികരിച്ചത്. ട്വിറ്ററിലൂടെയാണ് തുഷാറിന്റെ പ്രതികരണം.
ഇതെല്ലാം നീതിയല്ല, ഇതെല്ലാം രാഷ്ട്രീയമാണെന്ന് മറ്റൊരു ട്വീറ്റില്‍ തുഷാര്‍ ഗാന്ധിയുടെ പ്രതികരണം. അയോധ്യ വിധി വായിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനി നമ്മുടെ രാജ്യത്തെ ബാധിച്ച യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്ക് മടങ്ങാം എന്നും ട്വീറ്റില്‍ പറയുന്നു.
അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി.
തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നും കോടതി പറയുകയായിരുന്നു. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും.