കാത്തിരിപ്പുകള്‍ അവസാനിക്കുന്നു; തുറമുഖം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
Film News
കാത്തിരിപ്പുകള്‍ അവസാനിക്കുന്നു; തുറമുഖം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th May 2022, 7:07 pm

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂണ്‍ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച വിവരം നിവിന്‍ പോളി ഫേസ്ബുക്കില്‍ പങ്കുവെച്ചു. നിരവധി തവണ റിലീസ് ഡേറ്റ് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം മാറ്റിവെച്ച ചിത്രമാണ് തുറമുഖം.

നിവിന്‍ പോളി, ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Thuramukham on Twitter: "#Thuramukham https://t.co/9V4krDlGCy" / Twitter

കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് ‘തുറമുഖം’.

തൊഴിലില്ലായ്മ രൂക്ഷമായ കാലത്ത് തൊഴില്‍ വിഭജനത്തിനായി ആവിഷ്‌കരിച്ച ചാപ്പ സമ്പ്രദായത്തിനെതിരെയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. കൂട്ടമായി നില്‍ക്കുന്ന തൊഴിലാളികള്‍ക്കു നേരെ ടോക്കണുകള്‍ എറിഞ്ഞു കൊടുക്കുന്ന ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി തൊഴിലാളികള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

May be an image of 2 people, beard and text that says "Q QUEEN MARY MOVIES PRESENTS PaulaTr. COLLECTIVE BASED NTHE THORAMUKHAM BYK.M CHIDAMBARAN തറമഖം DIRECTION CINEMATOGRAPHY RAJEEV RAVI SUKUAR THEKKEPaT JOSE THOMAS, ANOOP JOSEPH SABU QUEEN 3RD JUNE 2022 INTHEATRES HABEEBULLA SAYANORA, INTERNATIONAL RELEASE"

രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ഗോപന്‍ ചിദംബരമാണു തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍- ബി. അജിത്കുമാര്‍, കലാസംവിധാനം – ഗോകുല്‍ ദാസ്, സംഗീതം- കെ & ഷഹബാസ് അമന്‍, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദീപക് പരമേശ്വരന്‍. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവീസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് കോ പ്രൊഡ്യൂസര്‍മാരായ ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പി.ആര്‍.ഒ. – എ.എസ്. ദിനേശ്, ആതിര ദില്‍ജിത്.

2021ലെ റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രം, ഗോപന്‍ ചിദംബരം രചിച്ചിരിക്കുന്നു. അതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. അദ്ദേഹത്തിന്റെ പിതാവ് കെ.എം. ചിദംബരം ആണ് നാടകകൃത്ത്.

Content Highlight: thuramukham movie starring nivin pauly release date announced