ജിത്തു ജോസഫ് എന്ന ചെറുപ്പക്കാരന്‍ ഇത്രയും പ്രതിലോമ ചിന്തയും പുരുഷാധിപത്യപ്രവണതയും സൂക്ഷിക്കുന്നവനെങ്കില്‍ ഈ സംവിധായകനെ സൂക്ഷിക്കേണ്ടതുണ്ട് എന്ന് പറയേണ്ടി വരും.. അയാള്‍ തന്റെ ചായക്കുട്ടുകള്‍ മുഴുവന്‍ ഉപയോഗിക്കുന്നത് സ്ത്രീവിരുദ്ധതയ്ക്കു വേണ്ടിയാണു…അത്തരം ഒരു ചിത്രം മെനയാന്‍ അയാള്‍ എല്ലാത്തരം വേലത്തരങ്ങളും ഈ ചിത്രത്തില്‍ കാണിച്ചു കൂട്ടുന്നുണ്ട്. യവനിക കണ്ട ഒരു ജനതയുടെ മുന്നില്‍ ഈ ചിത്രവുമായി വരുന്നത് തീര്‍ത്തും പരിഹാസ്യവും നിന്ദ്യവുമാണു.
സൂചിമുന / തുന്നല്‍ക്കാരന്‍
ഒന്ന്…
ദൃശ്യം വിഢിത്തരങ്ങളുടെയും പ്രതിലോമ ചിന്തയുടെയും കൂടാണു. ഒരു ശരാശരി മലയാളിയെ അത് സന്തോഷിപ്പിക്കുന്നില്ലേ എന്നാണൂ ചോദ്യമെങ്കില്‍, അത് സന്തോഷിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്..
ഇതുവരെ ഇവിടെ പുരുഷപക്ഷവും സദാചാരവാദികളും പറഞ്ഞതിനെയെല്ലാം അത് അരക്കിട്ടുറപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ എന്തായിരിക്കണം എന്ന പുരുഷനോട്ടത്തിന്റെയും ചിന്തയുടെയും അങ്ങേയറ്റത്തേക്ക് ഈ സിനിമ കടന്നു ചെല്ലുന്നു.
ഈ ഐ.പി.എസ് എന്നൊക്കെ പറയുന്നത് സ്ത്രീകള്‍ പഠിച്ചു വിജയിക്കുന്നത് മണ്ടത്തരത്തിന്റെ പേരിലാണോ…?
ജിത്തു ജോസഫ് എന്ന ചെറുപ്പക്കാരന്‍ ഇത്രയും പ്രതിലോമ ചിന്തയും പുരുഷാധിപത്യപ്രവണതയും സൂക്ഷിക്കുന്നവനെങ്കില്‍ ഈ സംവിധായകനെ സൂക്ഷിക്കേണ്ടതുണ്ട് എന്ന് പറയേണ്ടി വരും.. അയാള്‍ തന്റെ ചായക്കുട്ടുകള്‍ മുഴുവന്‍ ഉപയോഗിക്കുന്നത് സ്ത്രീവിരുദ്ധതയ്ക്കു വേണ്ടിയാണു…
അത്തരം ഒരു ചിത്രം മെനയാന്‍ അയാള്‍ എല്ലാത്തരം വേലത്തരങ്ങളും ഈ ചിത്രത്തില്‍ കാണിച്ചു കൂട്ടുന്നുണ്ട്. യവനിക കണ്ട ഒരു ജനതയുടെ മുന്നില്‍ ഈ ചിത്രവുമായി വരുന്നത് തീര്‍ത്തും പരിഹാസ്യവും നിന്ദ്യവുമാണു.
രണ്ട്…
കഥയുടെ ഇണക്കത്തില്‍ യാതൊരു ശ്രദ്ധയും പാലിച്ചിട്ടില്ല. ഒന്നാലോചിച്ചാല്‍ മണ്ടത്തരങ്ങള്‍ നിറഞ്ഞാടുകയാണു സിനിമയില്‍. കുറഞ്ഞപക്ഷം സിനിമ ചെയ്യുന്നതിനു മുന്നെ അഗതാക്രിസ്റ്റിയേയോ ഷെര്‍ലക്ക് ഹോംസിനെയോ ഹിച്ച് ഹോക്കിനെയോ വായിക്കണം എന്ന് പറയുന്നില്ല.. കോട്ടയം പുഷ്പനാഥിനെ എങ്കിലും വായിക്കാമായിരുന്നു…
ഇത്രയും പറഞ്ഞു വരുമ്പോള്‍ തീര്‍ച്ചയായും സിനിമ കണ്ടവര്‍ക്ക് തുന്നല്ക്കാരനെ തല്ലിക്കൊല്ലാന്‍ തോന്നുണ്ടാവും. കാരണം അവരുടെ പ്രിയപ്പെട്ട മോഹന്‍ ലാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മനോഹരമായൊരു സിനിമയിലൂടെ വന്നിരിക്കുകയാണു. എന്നാല്‍ സത്യം സത്യമായി കാണേണ്ടതുണ്ട്.
സിനിമയെ നമുക്ക് വെറുതെ ഇങ്ങനെ പരിശോധിക്കാം. സിനിമ കണ്ടവര്‍ മാത്രം മനസ്സിലാക്കുന്ന ഇനിയും സിനിമ കാണാന്‍ പോകുന്നവര്‍ തിരിച്ചറിയേണ്ട ചില വിഷയങ്ങള്‍…
ഒരു ഐജിയുടെ മകനു എത്ര ബുദ്ധി വേണം…? അവനു നല്ല ബുദ്ധിയുണ്ട്. കാരണം അമ്മയെ പറ്റിച്ച് അവന്‍ ഇരുപത്തെണ്ണായിരം ചെലവാക്കി അതിന്റെ ബില്ലു കൊണ്ടുവന്നു കാണിക്കുന്നുണ്ട്. ഈ ഐ.പി.എസ് എന്നൊക്കെ പറയുന്നത് സ്ത്രീകള്‍ പഠിച്ചു വിജയിക്കുന്നത് മണ്ടത്തരത്തിന്റെ പേരിലാണോ…?
ഈ ബുദ്ധിമാനായ മകന്‍ അവന്റെ കാറുമായാണു ഒരു ആഭാസത്തിനെത്തുന്നത്… ഇത്രയും ബുദ്ധിശാലിയായ ഒരുവന്‍ ഒരു ബൈക്കില്‍ വരികയും തലയില്‍ ഹെല്മറ്റും വെക്കാന്‍ അല്ലേ സാധാരണ ശ്രമിക്കുക…?
പിന്നീട് രസകരമാണു കാര്യം… അവന്‍ ആ കാറു ഒളിപ്പിച്ചു കേട്ടോ… ആള്‍ത്താമസം ഉള്ള ഒരു വീടിന്റെ തൊട്ടു താഴത്തെ റോഡില്‍… തുന്നല്ക്കാരനു തോന്നുന്നത് അവന്‍ കാറുമായി വന്നത് മഴ നനയാതിരിക്കാന്‍ അവന്റെ കുടയുമായി വരാനാവും എന്നാണു…
ഒരു കുടചൂടിയാണു അവന്‍ ജോര്‍ജ്ജുകുട്ടിയുടെ വീട്ടിലേക്കെത്തുന്നത്.. ആ കുട പിന്നീട് മഹാബുദ്ധിമാനയ ജോര്‍ജ്ജ്കുട്ടിയോ പോലീസോ കണ്ടെത്തുന്നുമില്ല…
മുന്ന്…
സ്വാഭാവികമായി ഒരു കാര്യം കാണികള്‍ ആലോചിക്കും… ഏകദ്ദേശം കൊല നടന്നിരിക്കാന്‍ സാധ്യത ആ വീട്ടില്‍ വെച്ചാണു എന്ന്. കാരണം വരുണ്‍ എന്ന ചെറുക്കന്‍ അവിടെ എത്തുകയും പിന്നീട് മിസിങ്ങ് ആവുകയുമാണു.
ഈ മണ്ടന്‍ പോലീസ് നമ്മുടെ കഥാനായകന്റെ വീട്ടിലും പരിസരത്തും ഒന്ന് അന്വേഷിച്ചിരുന്നെങ്കില്‍………. ഒരു കുടയെങ്കിലും കണ്ടെത്താമായിരുന്നു.. അല്ലെങ്കില്‍ എന്തെങ്കിലും അടയാളം..
എന്നാല്‍ പോലീസിനെക്കൊണ്ട് മണ്ടത്തരം പറയിച്ചാലല്ലേ സം വിധായകനു തേനില്‍ മുക്കി വിഷം നലകാന്‍ കഴിയൂ…
ഒരു കുടുംബത്തിലെ അംഗങ്ങളാണു കൊല ചെയ്തതെന്നും ആ വീട്ടില്‍ വെച്ചായിരിക്കാമെന്നും പോലീസിനു ന്യായമായി സംശയിക്കാം. ഒന്ന് അവിടെ വരെ പോകാനും ആ വീടും പരിസരവും ഒന്ന് അന്വേഷിക്കാനും എന്തേ പോലീസ് ശ്രമിച്ചില്ല. കാരണം സംവിധായകനും ചില പൊട്ടത്തരങ്ങള്‍ പറയണമായിരുന്നു. അതിനായി ഈ സിനിമയ്ക്കായി എല്ലാം ക്രിയേറ്റ് ചെയ്യുകയായിരുന്നു.
കഥാനായകനു മൊബൈല്‍ ഇല്ല. പൊട്ടന്മാരായ പോലീസുകാര്‍… അവര്‍ ഈ ലോകത്തുഃള്ള എല്ലാ മനുഷ്യരെയും ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നു.. എന്നാല്‍ ഏതൊരു പോലീസും ചെയ്യുന്ന പ്രഥമ കാര്യം അവര്‍ ചെയ്തതേയില്ല…
അത് പറയിക്കാന്‍ ഒരു പോലീസുകാരനെക്കൊണ്ട് ഒരു കൊച്ചുകുട്ടിയെ അടിച്ച് വീഴിക്കുകയും മുഖത്ത് ചവിട്ടാന്‍ ഷൂസ് ഉയര്‍ത്തുകയും ചെയ്തുവെന്നിടത്ത്… സംവിധായ്കനും കൂട്ടാളികളും ഗംഭീരമായി പരാജയപ്പെട്ടിരിക്കുന്നു… ഈ സിനിമ പൈങ്കിളിയിലും താഴ്ന്ന അവസ്ഥയിലാണു…
മുറിക്കഷ്ണം…
ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് പറയാനുള്ള ഒരു കാര്യം. പെണ്‍കുട്ടികള്‍ അവരുടെ ലോകത്ത് പിച്ച വെച്ചുതുടങ്ങിയതേയുള്ളൂ.. ആ കാലുകള്‍ അടിച്ചൊടിക്കുന്ന സിനിമകള്‍ എടുക്കാതിരിക്കുക…
ഒരു പെണ്‍കുട്ടി അവള്‍ അറിയാതെ ഒരു പോഴന്‍ അവളുടെ നഗ്‌നഫോട്ടോ സംഘടിപ്പിച്ചാല്‍… ഇത്തരം ഫോട്ടോ നിന്റെ കൈയ്യില്‍ ഇരിക്കട്ടെ എന്ന് പറയാനുള്ള ആര്‍ജ്ജവമാണു നിങ്ങളെപ്പോലെയുള്ളവരുടെ സിനിമകളിലൂടെ അവര്‍ക്ക് ലഭിക്കേണ്ടത്. ഇത്രയും ക്രൂരന്മാര്‍ ആകാന്‍ പാടില്ല.. പ്രത്യേകിച്ച് പെണ്‍കുട്ടികളോട്….
ഈ സിനിമ കാണാനും കാണിച്ച് കൊടുക്കാനും അച്ഛന്മാര്‍ക്ക് വലിയ സന്തോഷമായിരിക്കും… തന്നാല്‍ ഭരിക്കപ്പെടേണ്ടവരാണീ കുടുംബത്തിലെ സ്ത്രീകള്‍ എന്ന് നിരന്തരം ബോധ്യപ്പെടുന്ന ഈ സിനിമ പുരോഗമനപരമല്ല… തികച്ചും തള്ളിക്കളയേണ്ടതും ശക്തമായി ചോദ്യം ചെയ്യേണ്ടതുമാണു..
ഒരു തുണ്ട്.. ആ അഞ്ചേക്കര്‍ പുരയിടത്തില്‍ ഒരു പശുത്തൊഴുത്തെങ്കിലും ആവാമായിരുന്നു..എങ്കില്‍ ക്ലൈമാക്‌സ് സീനില്‍ ആ പശുക്കുട്ടി എവിടെ നിന്നു വന്നുവെന്ന് വിശ്വാസയോഗ്യം ആവുമായിരുന്നു..
അതുപോലെ ആ മൃതദേഹം എങ്ങിനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചുവെന്ന് പറയുന്നിടത്തേ സംവിധായകന്‍ വിജയിക്കുന്നുള്ളൂ… കാറാകുമ്പോള്‍ ഓടിച്ച് കൊണ്ടുപോകാമല്ലോ… മൃതശരീരം ഇത്തിരി പാടാണേയ് പോലീസ് സ്‌റ്റേഷന്‍ വരെയെത്താന്‍…
സൂചിമുന…
ഇത്രയും ബുദ്ധിമാനായ, ഈലോകത്തെക്കുറിച്ച് അറിയാവുന്ന കഥാനായകന്റെ വീട്ടില്‍ ഒരു പട്ടിക്കുട്ടിപോലുമില്ലെന്നത് അതിശയിപ്പിക്കുന്ന കാര്യമാണു. ഒരു പട്ടിയുണ്ടായിരുന്നെങ്കില്‍ അതിന്റെ കുരയില്‍ ഈ സിനിമ ഇല്ലാതായിപ്പോകുമായിരുന്നു…!
തുന്നല്‍കാരന്റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍…