അയൽവാശിയ്ക്ക് ശേഷം വീണ്ടും ആഷിഖ് ഉസ്മാൻ-തല്ലുമാല ടീം, ബിജു മേനോൻ നായകനാകുന്ന തുണ്ടിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
Entertainment
അയൽവാശിയ്ക്ക് ശേഷം വീണ്ടും ആഷിഖ് ഉസ്മാൻ-തല്ലുമാല ടീം, ബിജു മേനോൻ നായകനാകുന്ന തുണ്ടിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th June 2023, 10:33 am

അയൽവാശിയ്ക്ക് ശേഷം ആഷിഖ് ഉസ്മാൻ നിർമിച്ച് ബിജു മേനോൻ നായകനാകുന്ന ചിത്രം ‘തുണ്ട്’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആഷിഖ് ഉസ്മാനൊപ്പം നിർമ്മാണ പങ്കാളിയായി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്യാമറാമാനിൽ ഒരാളായ ജിംഷി ഖാലിദ് പങ്കാളിയാകുന്നു.

ടോവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തി യുവാക്കൾക്ക് ഇടയിൽ ട്രെൻഡ് ആയി മാറിയ തല്ലുമാല എന്ന സൂപ്പർ മെഗാ ഹിറ്റ്‌ ചിത്രവും സൗബിൻ ഷാഹീർ ബിനു പപ്പു നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അയൽവാശി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ നിർമ്മിക്കുന്ന പതിനഞ്ചാമത്തെ ചിത്രം കൂടിയാണ് തുണ്ട്’.

സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പൻ കൂടി ചേർന്ന് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. താല്ക്കാലടിയിലെ ഗാനങ്ങൾക്കൊണ്ട് യുവാക്കൾക്ക് ഇടയിൽ തരംഗം തീർത്ത വിഷ്ണു വിജയ് ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

എഡിറ്റിംഗ്-നമ്പു ഉസ്മാൻ,ലിറിക്‌സ്-മു.രി (മുഹ്സിൻ പരാരി), ആർട്ട്-ആഷിഖ്.എസ്, സൗണ്ട് ഡിസൈൻ- വിക്കി കിഷൻ,ഫൈനൽ മിക്സ്-എം. ആർ രാജാകൃഷ്ണൻ,പ്രൊഡക്ഷൻ കണ്ട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്,കൊസ്റ്റും-മാഷർ ഹംസ,മേക്കപ്പ്-റോണക്‌സ് സേവ്യർ,കൊറിയോഗ്രാഫി-ഷോബി പോൾരാജ്,ആക്ഷൻ-ജോളി ബാസ്റ്റിന്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഗസ്റ്റിൻ ഡാൻ,അസോസിയേറ്റ് ഡയറക്ടർ-ഹാരിഷ്‌ ചന്ദ്ര,സ്റ്റിൽ-രോഹിത് കെ സുരേഷ്, വിതരണം-സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ& സ്ട്രേറ്റജി-ഒബ്‌സ്ക്യുറ എന്റർടെയ്‌ൻമെന്റ,ഡിസൈൻ-ഓൾഡ്മങ്ക് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Content Highlights: Thund Movie title poster