'ധീരനാണെടാ, വീരനാണെടാ, യുദ്ധമാണെടാ'; തുണ്ടിലെ അടുത്ത സോങ്
Film News
'ധീരനാണെടാ, വീരനാണെടാ, യുദ്ധമാണെടാ'; തുണ്ടിലെ അടുത്ത സോങ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th February 2024, 5:39 pm

ബിജു മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് തുണ്ട്. ചിത്രത്തിലെ സമയമേ എന്ന ഗാനം പുറത്തു വന്നിരിക്കുകയാണ്. ഗോപി സുന്ദർ കംപോസ് ചെയ്ത് വിനായക് ശശികുമാറിന്റെ വരികൾ ശ്രീഹരി പാലക്കാടാണ് ആലപിച്ചത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ – ജിംഷി ഖാലിദ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥ – സംവിധാനം നിർവഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫ് ആണ്.

‘തുണ്ട്’ പ്രഖ്യാപിച്ചത് മുതൽ തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. പേര് കൊണ്ട് തന്നെ വ്യത്യസ്തത പുലർത്തുന്ന ചിത്രം പ്രമേയം കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുമെന്ന് ഉറപ്പാണ്. ഫെബ്രുവരി 16 നു ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

തല്ലുമാല, അയൽവാശി എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം ആഷിക് ഉസ്മാൻ ഒരുക്കുന്ന ‘തുണ്ടിൽ’ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിർമാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. ഗോപി സുന്ദർ ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ – സംഭാക്ഷണം ഒരുക്കുന്നത് സംവിധായകൻ റിയാസ് ഷെരീഫ്, കണ്ണപ്പൻ എന്നിവർ ചേർന്നാണ്.

എഡിറ്റിങ് – നമ്പു ഉസ്മാൻ, ലിറിക്‌സ് – മു.രി, ആർട്ട് – ആഷിഖ്. എസ്, സൗണ്ട് ഡിസൈൻ – വിക്കി കിഷൻ, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കണ്ട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, കൊസ്റ്റും – മഷർ ഹംസ, മേക്കപ്പ് – റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി – ഷോബി പോൾരാജ്, ആക്ഷൻ – ജോളി ബാസ്റ്റിന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അഗസ്റ്റിൻ ഡാൻ, അസോസിയേറ്റ് ഡയറക്ടർ – ഹാരിഷ്‌ ചന്ദ്ര, സ്റ്റിൽ – രോഹിത് കെ സുരേഷ്, വിതരണം – സെൻട്രൽ പിക്ചേഴ്സ്, മാർക്കറ്റിങ് പ്ലാൻ & സ്ട്രേറ്റജി – ഒബ്‌സ്ക്യുറ എന്റർടെയ്‌ൻമെന്റ്, ഡിസൈൻ – ഓൾഡ്മങ്ക് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Content Highlight: Thund movie’s second song released