| Wednesday, 18th December 2019, 6:44 pm

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുള്‍ജാപുര്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രതിഷേധം; വിദ്യാര്‍ത്ഥികളുടെ കളക്ടറേറ്റ് മാര്‍ച്ച് നാളെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തുല്‍ജാപുര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുള്‍ജാപുര്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു. വിദ്യാര്‍ത്ഥി പ്രതിനിധികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

വ്യാഴാഴ്ച കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനമെന്ന് വിദ്യാര്‍ത്ഥി പ്രതിനിധി ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ജനാധിപത്യ ധ്വംസനം മാത്രം ആഗ്രഹിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ തുള്‍ജാപുര്‍ ക്യാമ്പസ് എന്നും പ്രതിഷേധിക്കുമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭാരതത്തിന്റെ വൈവിധ്യം കാണണമെങ്കില്‍ മോദി ഇങ്ങോട്ട് വരൂ, വിമാനത്താവളം ഇവിടെ അടുത്തുണ്ടെന്നും വിദ്യാര്‍ത്ഥി പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

എറണാകുളം മഹാരാജാസ് കോളേജിന്റെ കവാടത്തില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ കെട്ടിയ ബാനറും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദീ ഈ രാജ്യം നിങ്ങളുടെ തന്തയുടെ വകയല്ല എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. സി.എ.എയും എന്‍.ആര്‍.സിയും റദ്ദാക്കുക എന്നും ബാനറില്‍ എഴുതിയിരിക്കുന്നു.

We use cookies to give you the best possible experience. Learn more