| Thursday, 8th November 2018, 9:00 pm

'നവംബര്‍ ഏട്ടിനുള്ളത് എല്ലാം ദുരന്തങ്ങളാണല്ലോ, ഇനി മോദിജിക്കുള്ള ട്രിബ്യൂട്ട് ആണോ ഇത്'; ആമിര്‍ഖാന്റെ തംഗ്‌സ് ഓഫ് ഹിന്ദോസ്ഥാനെ ട്രോളി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ആരാധകരുടെ പ്രതീക്ഷകളെ എല്ലാം തല്ലി തകര്‍ത്തുകൊണ്ടാണ് അമിര്‍ ഖാന്റെ തംഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ഇന്ന് തിയേറ്ററുകളില്‍ എത്തിയത്. ആമീറിന്റെ തന്നെ ലൈഫിലെ ഏറ്റവും വലിയ ദുരന്തമാണ് ഈ ചിത്രം എന്നാണ് നിരൂപകര്‍ പറയുന്നത്.

ആമിറിന്റെ മുന്‍ ചിത്രങ്ങളെ മുന്‍നിര്‍ത്തി വന്‍ മോശമാണ് ചിത്രം. നേരത്തെ റിലീസിന് മുമ്പ്. ചിത്രം വമ്പന്‍ ഹിറ്റാകുമെന്നായിരുന്നു പ്രവചനം.

ദംഗല്‍, സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വരുന്ന ആമീര്‍ ചിത്രം, അമിതാഭ് ബച്ചനും ആമിറും ഒന്നിക്കുന്നു, കത്രീനയുടെ ഐറ്റം ഡാന്‍സ് എന്നിങ്ങനെ നിരവധി ഘടകങ്ങളായിരുന്നു ചിത്രത്തിന്റെ വിജയത്തിനായി ചൂണ്ടികാട്ടിയത്. റിലീസിന് മുമ്പ തന്നെ രണ്ടര ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയതും പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു.

Also Read പതിവില്‍ നിന്ന് വ്യത്യസ്തമായി ബച്ചന്‍ കുടുംബത്തിന്റെ ദീപാവലി ആഘോഷം

എന്നാല്‍ പ്രതീക്ഷകള്‍ എല്ലാം വിഫലമാണെന്നാണ് വിലയിരുത്തലുകള്‍. തഗ്സ് ഓഫ് ഹിന്ദുസ്ഥാനിന് ‘പൈററ്റ്സ് ഓഫ് ദ് കരീബിയൻ’ എന്ന ഹോളിവുഡ് ചിത്രം തന്നെയാണെന്നും ഷോട്ടുകളിലും കോസ്റ്റ്യൂമിലും സംഘട്ടനത്തിലും സംഗീതത്തിലും വരെ സാമ്യതകൾ കാണാം എന്നും നിരൂപകർ വിലയിരുത്തുന്നു. ജോണി ഡെപ്തിന്റെ നിഴൽ മാത്രമാണ് ആമിറിൽ കാണാൻ കഴിഞ്ഞത് എന്നും വിമർശനമുയരുന്നു.

അതേസമയം നോട്ട് നിരധനവും ചിത്രത്തിന്റെ റിലീസും ചേര്‍ത്ത് രസകരമായ ചില വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. നവംബര്‍ എട്ടിന് വരുന്ന എല്ലാം വന്‍ ദുരന്തങ്ങളായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

നോട്ട് നിരോധനം ഒരു ദുരന്തമായത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ട്രിബ്യൂട്ടാണോ ഈ ചിത്രമെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. 500ന്റെയും 1000ത്തിന്റെയും നോട്ട് നിരോധിച്ചപ്പോലെ പടം നിരോധിക്കാന്‍ കഴിയുമോ എന്നും ചോദിക്കുന്നു.

ആമിറിന്റെ ലൈഫിലെ മറ്റൊരു ദുരന്ത ചിത്രമായ തലാഷ് സംവിധാനം ചെയ്ത സംവിധായകന് വീണ്ടും അവസരം നല്‍കരുതെന്നും. തിരക്കഥ വായിക്കാതെയാണോ ആമിര്‍ പടത്തില്‍ അഭിനയിച്ചതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ചിലകമന്റുകള്‍ കാണാം

We use cookies to give you the best possible experience. Learn more