കുന്നംകുളം: തൃശൂര്‍ കുന്നംകുളത്ത് സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി. നാടന്‍ചേരി വീട്ടില്‍ സിന്ധുവാണ് കൊല്ലപ്പെട്ടത്.
ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. മോഷണശ്രമത്തിനിടെയാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുതുവറ സ്വദേശി കണ്ണനാണ് പിടിയിലായത്.
സഹോദരിയുടെ ഭര്‍ത്താവാണ് വീട്ടമ്മയെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
പ്രതിയുടെ പക്കല്‍ നിന്നും വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തായി റിപ്പോര്‍ട്ടുകളുണ്ട്. വീട്ടമ്മയുടെ ഭര്‍ത്താവ് സാധനങ്ങള്‍ വാങ്ങാനായി പുറത്ത് പോയപ്പോഴായിരുന്നു സംഭവം.
Content Highlight: Thrissur woman strangled to death; Accused in custody