തൃശൂര്‍: കലോത്സവ കിരീടം നേടിയ സ്‌കൂളും കുട്ടികളും താരങ്ങളാവുക പതിവാണ്. എന്നാല്‍ ഇവിടെ ഒരു ടീച്ചറാണ് താരമാവുന്നത്. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ചിറ്റണ്ടയിലെ ജ്ഞാനോദയം സ്‌കൂളിലെ ലൂസി ടീച്ചറാണ് ഇപ്പോള്‍ താരം.
ചെറുവത്ത് വെച്ചുനടന്ന സബ്ജില്ല കലോത്സവത്തില്‍ ജ്ഞാനോദയം സ്‌കൂളിന് ഓവറോള്‍ കിരീടം ലഭിച്ചപ്പോള്‍ ലൂസി ടീച്ചര്‍ കുട്ടികള്‍ക്കൊപ്പം മുദ്രാവാക്യം വിളിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വലിയ പണമിറക്കാതെ സീറോ ബഡ്ജറ്റില്‍ കലോത്സവത്തിന് കുട്ടികളെ അണിനിരത്തിക്കൊണ്ടാണ് ജ്ഞാനോദയം സ്‌കൂള്‍ കിരീടം സ്വന്തമാക്കിയിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൈകളുയര്‍ത്തി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ടീച്ചര്‍ക്കൊപ്പം ആവേശത്തില്‍ മുദ്രാവാക്യം വിളിക്കുന്ന കുട്ടികളെയും വീഡിയോയില്‍ കാണാം. ‘ടട്ടഡട്ട ടട്ടട്ടേ ഈയ്യാ ഊവ്വാ ചിറ്റണ്ട..’എന്നും ‘തോറ്റണമ്മേ തോല്‍പ്പിച്ചമ്മേ ചിറ്റണ്ട നമ്മളെ തോല്‍പ്പിച്ചമ്മേ’ എന്ന് എതിര്‍ ടീമിനെ കളിയാക്കിയും ലൂസി ടീച്ചര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്.
എല്‍.പി, യു.പി അറബി കലോത്സവത്തിലാണ് സ്‌കൂളിന് ഓവറോള്‍ കിരീടം കിട്ടിയിട്ടുള്ളത്. ലൂസി ടീച്ചറുടെ മുദ്രാവാക്യം വിളിക്കും സ്‌കൂളിന്റെ കിരീട നേട്ടത്തിനും അഭിനന്ദനപ്രവാഹങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ കിട്ടികൊണ്ടിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ