തൃശ്ശൂര്‍: ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുത്ത പൊതു സമ്മേളനത്തില്‍ കേസെടുത്ത് പൊലീസ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ്.
പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത ജെ. പി നദ്ദയെയും ജില്ലാ നേതാക്കളെയും പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളടക്കം കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പിയുടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് ജെ പി നദ്ദ ഉദ്ഘാടനം ചെയ്തപൊതു സമ്മേളനത്തോടെയാണ്. അയ്യായിരത്തോളം പേരാണ് യോഗത്തില്‍ പങ്കെടുത്തതെന്നാണ് പൊലീസ് വിലയിരുത്തല്‍.
പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ പത്ത് മാസങ്ങള്‍ക്ക് ശേഷം ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തു എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു സമ്മേളനത്തിന്. വേദിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍, കുമ്മനം രാജശേഖരന്‍ പി.കെ കൃഷ്ണദാസ് തുടങ്ങിയവരുമുണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക