| Sunday, 18th November 2018, 10:08 am

തൃശ്ശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു; പുതിയ മേയര്‍ സി.പി.ഐയില്‍ നിന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു. ഇടത് മുന്നണിയിലെ ധാരണ പ്രകാരമാണ് മേയര്‍ രാജി വെച്ചത്. സി.പി.ഐയില്‍ നിന്നുള്ള പുതിയ മേയര്‍ ഉടന്‍ സ്ഥാനമേല്‍ക്കും. സി.പി.ഐയിലെ അജിത വിജയന്‍ അടുത്ത മേയറാകുമെന്നാണ് സൂചന.

പ്രതിപക്ഷാംഗങ്ങളും സഹപ്രവര്‍ത്തകരും മേയര്‍ക്ക് യാത്രയയപ്പ് നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് മേയര്‍ അജിത ജയരാജന്‍ രാജി വെച്ചത്. തെരഞ്ഞെടുപ്പിന് ശേഷം ഭരണത്തിലേറിയപ്പോള്‍ ഇടത് മുന്നണിയിലെ പാര്‍ട്ടികള്‍ക്കിടയിലുണ്ടാക്കിയ ധാരണ പ്രകാരമായിരുന്നു രാജി.


കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച്; ഛത്തീസ്ഗഢില്‍ പ്രചാരണം ഇന്നവസാനിക്കും


മൂന്ന് വര്‍ഷം മേയര്‍ സ്ഥാനം സി.പി.ഐ.എം വഹിക്കും, നാലാം വര്‍ഷം സി.പി.ഐക്ക് സ്ഥാനം കൈമാറും. അവസാന വര്‍ഷം വീണ്ടും സി.പി.ഐ.എമ്മിന് മേയര്‍ സ്ഥാനം നല്‍കുമെന്നാണ് ഇടത് മുന്നണിയിലെ ധാരണ.

കഴിഞ്ഞ ഭരണ കാലത്ത് മികച്ച തന്റെ കീഴില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് നഗരസഭയില്‍ നടപ്പാക്കിയതെന്ന് അജിത ജയരാജന്‍ യാത്രയയപ്പില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more