കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് രണ്ടിടത്ത് വന്‍ എ.ടി.എം കവര്‍ച്ച. എറണാകുളം ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എ.ടി.എം തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നു. പുലര്‍ച്ചെ നാല് അന്‍പതിനാണ് കൊരട്ടിയില്‍ മോഷണം നടന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
മോഷ്ടാവിന്റെ മുഖവും മോഷണം നടന്ന സമയവും ഇതില്‍ വ്യക്തമാണ്. മുഖം ഭാഗികമായി മറച്ച മോഷ്ടാവിന്റെ കൈയില്‍ സ്‌പ്രേ പെയിന്റ് ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാണ് മോഷ്ടാവ് സിസിടിവി മറച്ചത്. ഒരു സിസിടിവി ക്യാമറ മറച്ചെങ്കിലും രണ്ടാമത്തെ ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞു.
Read Also : 2019 ല്‍ നമ്മള്‍ തോറ്റാല്‍ അവര്‍ മനുസ്മൃതി ഭരണഘടനയാക്കും: ശബ്നം ഹാഷ്മി
രണ്ട് മോഷണങ്ങള്‍ തമ്മില്‍ സമാനതകളേറെയുണ്ട്. രണ്ടിടത്തും സി.സി.ടി.വി പെയിന്റടിച്ച് മറച്ചു. മോഷണശേഷം രണ്ടിടത്തും ഷട്ടറുകള്‍ താഴ്ത്തിയിട്ടു. സംഘത്തില്‍ മൂന്നുപേരെന്ന് നിഗമനം, ഒരാള്‍ കാറിലിരുന്നു. എടിഎം തകര്‍ത്ത് 10 മിനുട്ടിനുള്ളില്‍ പണവുമായി മടങ്ങി. അത് കൊണ്ട് ഒരേ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
രണ്ടുസ്ഥലത്തെയും കവര്‍ച്ചയില്‍ സാമ്യമുണ്ടോയെന്ന് പരിശോധിക്കുന്നതായി എറണാകുളം സിറ്റിപൊലീസ് കമ്മിഷണര്‍ എം.പി. ദിനേശ് പറഞ്ഞു.