കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ‘പരിഹസിച്ചുകൊണ്ട്’ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ‘പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല’ എന്നെഴുതിയ ബാനര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു.
കഴിഞ്ഞദിവസം തൃശൂര്‍ പുതുക്കാട് സെന്ററില്‍ സ്ഥാപിച്ച ബാനറാണ് ഭാരത് ജോഡോ യാത്ര കടന്നുപോയതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കിയത്.
രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച ബാനറാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊളിച്ചുനീക്കിയത്.
എന്നാല്‍ ഇനി രാഹുലിന്റെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയിലെല്ലാം ഇത്തരത്തില്‍ ബാനര്‍ സ്ഥാപിക്കുമെന്നാണ് ഡി.വൈ.എഫ്.ഐയുടെ പ്രതികരണം.
”ഇന്നലെ ഡി.വൈ.എഫ്.ഐ പുതുക്കാട് സെന്ററില്‍ ഒരു ബാനര്‍ സ്ഥാപിച്ചു. ഇന്ന് ലുഡോ യാത്ര കടന്നുപോയപ്പോള്‍, ജാഥാംഗങ്ങള്‍ സമാധാനപരമായി അത് പൊളിച്ചുനീക്കി.
ആ ബാനറില്‍ ജാഥയെ കുറിച്ചോ വയനാട് എം.പി.യെ കുറിച്ചോ ഒരു വാക്ക് പോലും എഴുതിയിട്ടില്ല. എന്നിട്ടും ജാഥക്കാരെ അത് പ്രകോപിപ്പിച്ചു. പൊറോട്ട എന്ന വാക്ക് ഇത്രമേല്‍ പ്രകോപിപ്പിക്കാന്‍ എന്തായിരിക്കും കാരണം.