തൃശൂര്‍: തൃശൂര്‍ ഡി.സി.സി സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍. എന്‍.എസ്. സരസനെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
56 വയസ്സായിരുന്നു. കോണ്‍ഗ്രസ്- ഒ.ബി.സി വിഭാഗം സംസ്ഥാന സെക്രട്ടറിയാണ്.
വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകനാണ്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പുതുക്കാട് പൊലീസ് കേസെടുത്തു.സുനന്ദയാണ് ഭാര്യ. ശ്രീക്കുട്ടി, ശരത് എന്നിവര്‍ മക്കളാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Thrissur DCC secretary hanged