തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ വിമതന്‍ എം.കെ വര്‍ഗീസിനെ മേയറാക്കാന്‍ സി.പി.ഐ.എമ്മില്‍ ധാരണ. ആദ്യത്തെ രണ്ട് വര്‍ഷം മേയര്‍ സ്ഥാനം എം.കെ വര്‍ഗീസിന് നല്‍കാനാണ് തീരുമാനമായിരിക്കുന്നത്.
മന്ത്രി എ.സി മൊയ്തീന്‍ അടക്കമുള്ള സി.പി.ഐ.എം നേതാക്കള്‍ എം.കെ വര്‍ഗീസുമായി ചര്‍ച്ച നടത്തിയതിനൊടുവിലാണ് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്.
ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിക്ക് ശേഷമായിരിക്കും ധാരണ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം. വൈകിട്ട് ആറ് മണിക്ക് എല്‍.ഡി.എഫ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
55 അംഗങ്ങളുള്ള തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 54 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. സ്വതന്ത്രരടക്കം 24 സീറ്റുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. യു.ഡി.എഫിന് 23 സീറ്റാണ് ലഭിച്ചത്. ബി.ജെ.പിക്ക് ആറ് സീറ്റാണ് ലഭിച്ചത്.ഇതോടെയാണ് ഈ വിമതനായി ജയിച്ച എം.കെ വര്‍ഗീസിന്റെ പിന്തുണ നിര്‍ണ്ണായകമായി മാറിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Thrissur corporation Congress rebel to support LDF