കൊവിഡ് ബാധിച്ച് മരിക്കുന്ന ക്രൈസ്തവ വിശ്വാസികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാമെന്ന് തൃശ്ശൂര്‍ അതിരൂപത
Kerala News
കൊവിഡ് ബാധിച്ച് മരിക്കുന്ന ക്രൈസ്തവ വിശ്വാസികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാമെന്ന് തൃശ്ശൂര്‍ അതിരൂപത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th June 2020, 10:26 pm

തൃശ്ശൂര്‍: കൊവിഡ് ബാധിച്ച് മരിക്കുന്ന ക്രൈസ്തവ വിശ്വാസികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാമെന്ന് തൃശ്ശൂര്‍ അതിരൂപത. സെമിത്തേരിയില്‍ സ്ഥലമില്ലെങ്കില്‍ വീട്ടുവളപ്പില്‍ ദഹിപ്പിക്കാം.

ഭൗതികാവിഷ്ടം പിന്നീട് സെമിത്തേരിയില്‍ സംസ്‌കരിച്ചാല്‍ മതിയെന്ന് രൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കുന്നത്.

ഒല്ലൂര്‍ പള്ളിയുടെ ഫേസ്ബുക്ക് പേജിലാണ് തൃശൂര്‍ അതിരൂപതയുടെ സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എല്ലാ പള്ളികള്‍ക്കും അതിരൂപത സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

മൃതദേഹം ദഹിപ്പിക്കുന്നതിന് ബന്ധുക്കളുടെ സമ്മതം വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ