Advertisement
Daily News
ശബരിമല സന്ദര്‍ശനത്തിനു തൃപ്തി ദേശായി കേരളത്തിലെത്തിയെന്നു വിവരം: പൊലീസ് ജാഗ്രതയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jan 19, 10:44 am
Thursday, 19th January 2017, 4:14 pm

thripthi


ഇന്നു 12.30നു തൊടുപുഴ മുട്ടത്ത് തൃപ്തി ദേശായിയെ കണ്ടെന്നു ശബരിമല തീര്‍ത്ഥാടകനാണ് പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ വിവരം കൈമാറിയത്.


തൊടുപുഴ: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തൊടുപുഴയില്‍ കണ്ടെന്ന വിവരത്തെ തുടര്‍ന്നു ജില്ലാ പൊലീസ് മേധാവി മാര്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം കൈമാറി. തൃപ്തി ശബരിമല സന്ദര്‍ശനത്തിനാണ് എത്തിയതെന്ന സംശയത്തെ തുടര്‍ന്നാണ് കോട്ടയം, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


Also read വിജയ് മല്ല്യയുടെ 6203കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബംഗളൂരു ട്രിബ്യൂണലിന്റെ ഉത്തരവ്


ഇന്നു 12.30നു തൊടുപുഴ മുട്ടത്ത് തൃപ്തി ദേശായിയെ കണ്ടെന്നു ശബരിമല തീര്‍ത്ഥാടകനാണ് പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ വിവരം കൈമാറിയത്. വെള്ള സ്വിഫ്റ്റ് കാറില്‍ മുട്ടം ഭാഗത്തു കൂടി കടന്നു പോയെന്നായിരുന്നു വിവരം. വിവരത്തെ തുടര്‍ന്ന് ഇടുക്കി ജില്ലാ പൊലീസിനു വിവരം കൈമാറുകയായിരുന്നു. മുട്ടത്ത് നിന്നു മേലുകാവ് – ഈരാറ്റുപേട്ട – എരുമേലി ഭാഗത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് കണക്കുകൂട്ടല്‍


Dont miss വിജയ് മല്ല്യയുടെ 6203കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബംഗളൂരു ട്രിബ്യൂണലിന്റെ ഉത്തരവ്


നേരത്തെ വിലക്കുകള്‍ മറികടന്ന് ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. വിശ്വാസപരമായ ചില വിലക്കുകള്‍ നിലവിലുള്ളതിനാല്‍ ആചാരങ്ങളില്‍ മാറ്റം വരുന്നതു വരെ അതിന് തയ്യാറാകരുതെന്ന് ദേവസ്വം മന്ത്രിയും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തൃപ്തി ദേശായിയുടെ ഫോണില്‍ വിളിച്ചപ്പോള്‍ പുരുഷനാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നത് എന്നാണു വിവരം. തൃപ്തി പുനെയില്‍ ഒരു യോഗത്തലാണെന്നാണ് ഇയാള്‍ പറയുന്നത്. ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പമ്പയിലേക്ക് പോയിട്ടുണ്ട്.