India
മമത മലക്കം മറിഞ്ഞു, തൃണമൂല്‍ പ്രണബിനെ പിന്തുണയ്ക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Jul 17, 02:06 pm
Tuesday, 17th July 2012, 7:36 pm

കൊല്‍ക്കത്ത: ഒരു മാസത്തോളം നീണ്ടു നിന്ന ആകാംക്ഷകള്‍ക്ക്  അന്ത്യം കുറിച്ചുകൊണ്ട്, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. മുന്നണിയുടെ താല്‍പര്യം പ്രമാണിച്ചാണ് പ്രണബിനെ പിന്തുണയ്ക്കുന്നതെന്നാണ് തൃണമൂലിന്റെ വിശദീകരണം.

എ.പി.ജെ അബ്ദുല്‍കലാമിനെയും മറ്റു രണ്ടുപേരേയും പിന്തുണച്ചുകൊണ്ട് ഒരു മാസമായി മമത യു.പി.എ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനാണ് ഇപ്പോള്‍ അന്ത്യം സംഭവിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് വേറെ നിര്‍വാഹമില്ലെന്നും പ്രണബിനു പകരം മറ്റു വ്യക്തികളെ പിന്തുണയ്ക്കാനാവില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ഇന്ന് പ്രഖ്യാപിച്ചു.
[]
ബംഗാളിയായ ആദ്യ രാഷ്ട്രപതിയാകാന്‍ പോകുന്ന പ്രണബിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയുള്ള സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് മമത ഇത്തരമൊരു തീരുമാനത്തിന് ഇപ്പോള്‍ വഴങ്ങിയിരിക്കുന്നത്. “ഞങ്ങള്‍ക്കിങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത് സന്തോഷകരമായല്ല മറിച്ച് വേദനയോടെയാണ്. “മമത മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം പ്രണബിനെ പിന്തുണയ്ക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനത്തെ കോണ്‍ഗ്രസ്സ് സ്വാഗതം ചെയ്തു.