മലപ്പുറം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷാജനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ ബില്ലുകള്‍ വ്യാജമായി നിര്‍മിച്ച് രജിസ്റ്റര്‍ ഓഫ് കമ്പനീസിനെ കബളിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസില്‍ നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഷാജന്‍ സ്‌കറിയ ഇന്ന് ഹാജരായിരുന്നു. ഈ കേസില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ ഷാജന്‍ സ്‌കറിയയെ വിട്ടയച്ചതിന് പിന്നാലെയാണ്തൃക്കാക്കര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂരില്‍ നിന്നും അറസ്റ്റ് ചെയ്ത് ഷാജനെ എറണാകുളത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഷാജന്‍ സ്‌കറിയക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഹൈക്കോടതി നടത്തിയത്.
മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസില്‍ ഷാജന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അല്ലാത്തപക്ഷം മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷാജന്‍ സ്‌കറിയ ഇന്ന് നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ഇന്നലെ ഹരജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജന്‍ സ്‌കറിയയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോടതി വിമര്‍ശിച്ചിരുന്നു.നേരത്തെ പല കാരണങ്ങള്‍ ഉന്നയിച്ച് ഷാജന്‍ സ്‌കറിയ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. മാതാവിന് സുഖമില്ല, തനിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞായിരുന്നു ഷാജന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്.
നിലമ്പൂര്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ നല്‍കിയ പരാതിയില്‍ ആയിരുന്നു നിലമ്പൂര്‍ പൊലീസ് ഷാജനെതിരെ കേസെടുത്തിരുന്നത്.content highlights: Thrikkakkara police arrested shajan scaria