എറണാകുളം: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തെച്ചൊല്ലി ബി.ജെ.പിയിലും തമ്മിലടി. പണക്കിഴി വിവാദത്തില്‍ പ്രതിഷേധം നടത്താത്തത് ചോദ്യം ചെയ്തതിന് പാര്‍ട്ടി ജില്ലാ ഭാരവാഹിക്ക് നേരെ ഭീഷണി ഉണ്ടായി.
ജില്ലാ ഐ.ടി. സെല്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷിനെ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ.ആര്‍. രാജേഷ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നു.
പണക്കിഴി വിവാദത്തില്‍ പ്രതിഷേധം നടത്തിയില്ലെന്നാരോപിച്ച് ബി.ജെ.പിയില്‍ വിമര്‍ശനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തന്നെ ഭീഷണിപ്പെടുത്തിയ മണ്ഡലം പ്രസിഡന്റിനെതിരെ ജില്ലാ പ്രസിഡന്റിന് പരാതി നല്‍കിയെന്നും ആര്‍. രാജേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സന്‍ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവര്‍ കവര്‍ ചെയര്‍പേഴ്‌സണ് തന്നെ തിരിച്ച് നല്‍കി വിജിലന്‍സില്‍ പരാതി നല്‍കി.
സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.ഡി. സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. പണക്കിഴി വിതരണം വിവാദമായതോടെയാണ് ചെയര്‍പേഴ്‌സന്റെ നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്.
അതേസമയം പണം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നല്‍ക്കുന്ന ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Thrikkakakra Money Laundering BJP Conflict