ദേശീയഗാനത്തിന്റെ പേരില്‍ ചെന്നൈയില്‍ തിയേറ്ററില്‍ സ്ത്രീകളടക്കമുള്ളവര്‍ക്ക് മര്‍ദ്ദനം; എഴുന്നേല്‍ക്കാത്തതിന് കേസെടുത്തു
Daily News
ദേശീയഗാനത്തിന്റെ പേരില്‍ ചെന്നൈയില്‍ തിയേറ്ററില്‍ സ്ത്രീകളടക്കമുള്ളവര്‍ക്ക് മര്‍ദ്ദനം; എഴുന്നേല്‍ക്കാത്തതിന് കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th December 2016, 8:41 am

chen

സിനിമ കാണാനെത്തിയവരില്‍ ഏഴുപേരാണ് എഴുന്നേറ്റ് നില്‍ക്കാതിരുന്നത്. ഇന്റര്‍വെല്‍ സമയത്ത് ഇവരെ ചോദ്യം ചെയ്യാനായി ഇരുപതോളം പേരടങ്ങിയ സംഘം സീറ്റിനടുത്തെത്തുകയും മര്‍ദിക്കുകയുമായിരുന്നു.

ചെന്നൈ:  ചെന്നൈയിലെ അശോകനഗറില്‍ ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തതിന് സ്ത്രീകളടക്കം മൂന്നു പേര്‍ക്ക് മര്‍ദ്ദനം. ഞായറാഴ്ച കാശി തിയേറ്ററില്‍ “ചെന്നൈ 28” സിനിമയ്ക്കിടെയാണ് സംഭവം. ദേശീയഗാന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തിന്റെ പേരില്‍ 7 പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

സിനിമ കാണാനെത്തിയവരില്‍ ഏഴുപേരാണ് എഴുന്നേറ്റ് നില്‍ക്കാതിരുന്നത്. ഇന്റര്‍വെല്‍ സമയത്ത് ഇവരെ ചോദ്യം ചെയ്യാനായി ഇരുപതോളം പേരടങ്ങിയ സംഘം സീറ്റിനടുത്തെത്തുകയും മര്‍ദിക്കുകയുമായിരുന്നു.

ദേശീയഗാനത്തെ അപമാനിക്കന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സംഘം തങ്ങളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളിലൊരാളായ ശ്രീല ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ചോദ്യം ചെയ്തവരുടെ കൂട്ടത്തില്‍പ്പെട്ട വിജയകുമാര്‍ എന്നയാളുടെ പരാതിയിലാണ് ഏഴുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്ത്. ദേശീയഗാം ചൊല്ലുമ്പോള്‍ സെല്‍ഫിയെടുത്തെന്നാണ് പരാതി.

Read more

ഭോപാലില്‍ മുഖ്യമന്ത്രിയെ തടഞ്ഞ നടപടി ഫാസിസമെന്ന് ചെന്നിത്തല